അപ്രതീക്ഷിതമായാണ് 'എമ്പുരാന്‍' ട്രെയിലര്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രി പുറത്തുവന്നത്. മാര്‍ച്ച് 20ന് ഉച്ചയ്ക്ക് 1.08ന് ട്രെയിലര്‍ പുറത്തിറങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അപ്രതീക്ഷിതമായി 19–ാം തിയതി അര്‍ധരാത്രിയില്‍ തന്നെ പുറത്തുവരികയായിരുന്നു. ആശിര്‍വാദ് സിനിമാസിന്റ യൂട്യൂബ് ചാനല്‍ വഴിയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
അര്‍ധരാത്രിയാണ് ട്രെയിലര്‍ ഇറങ്ങിയതെങ്കിലും സോഷ്യല്‍ മീഡിയയില്‍ അതിവേഗമാണ് ഇക്കാര്യം പ്രചരിച്ചത്.
ഇതിനോടകം 40 ലക്ഷത്തിലേറെ പേരാണ് കണ്ടത്. കമന്റ് ബോക്സില്‍ ട്രെയിലറിനെ പുകഴ്ത്തികൊണ്ടുള്ള ആരാധകരുടെ അഭിനന്ദന പ്രവാഹവമാണ്. മാര്‍ച്ച് 27 നാണ് ചിത്രം തിയറ്ററില്‍ എത്തുന്നത്.
മലയാളത്തിന്‍റെ വമ്പന്‍ പടത്തിന്‍റെ ട്രെയിലര്‍ പ്രമുഖ താരങ്ങളും പങ്കുവച്ചു. ട്രെയിര്‍ പുറത്തുവന്നതിന് പിന്നാലെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി പൃഥ്വിരാജിന് അയച്ച സന്ദേശമാണ് ചര്‍ച്ചയാവുന്നത്. ഇനി ഞാന്‍ എന്ത് ചെയ്യുമെന്നാണ് തരുണ്‍ വാട്സാപ്പില്‍ പൃഥ്വിരാജിനോട് ചോദിച്ചത്. അയ്യോ താങ്കളുടെ സിനിമക്കും ഞാന്‍ വ്യക്തിപരമായി കാത്തിരിക്കുകയാണ് എന്നായാരുന്നു പൃഥ്വിരാജിന്‍റെ മറുപടി. ചാറ്റിന്‍റെ സ്കീന്‍ ഷോര്‍ട്ട് തരുണ്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചത്.
ഈ വർഷം മോഹൻലാലിന്റേതായി ആദ്യം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രമായിരുന്നു തരുൺ മൂർത്തിയുടെ ‘തുടരും’. എന്നാല്‍, ചിത്രത്തിന്റെ റിലീസ് മാറ്റി വയ്ക്കുകയായിരുന്നു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രേക്ഷകരുടെ പ്രിയ ജോഡികളായ മോഹന്‍ലാലും ശോഭനനയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.
2019ൽ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം 'ലൂസിഫറി'ന്റെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രമാണ് എമ്പുരാന്‍. സിനിമയ്ക്ക് മുരളി ഗോപി തിരക്കഥ നിർവഹിക്കുന്നു. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ട്രെയിലറുകളും ഒരേസമയം റിലീസ് ചെയ്യുന്നു. 'എമ്പുരാൻ’ സിനിമ കർണാടകയിൽ വിതരണത്തിനെത്തിക്കുന്നത് പ്രശസ്ത നിർമാണക്കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ്.