മലയാള ചലച്ചിത്രഗാനരംഗത്തെ കവിതയുടെ ഭാവുകത്വം നിറഞ്ഞ പാട്ടുകളാല്‍ സമൃദ്ധമാക്കിയ യൂസഫലി കേച്ചേരിയുടെ ഓര്‍മയ്ക്ക് പത്ത് വയസ്സ്. ലളിതവരികള്‍ മുതല്‍ സംസ്കൃതത്തില്‍ വരെ പാട്ടുകളൊരുക്കിയാണ് യൂസഫലി കേച്ചേരി പാട്ടെഴുത്തുകാര്‍ക്കിടയില്‍ വേറിട്ടുനിന്നത്.
പാട്ടിന്റെയും കവിതകളുടെയും ലോകത്ത് മലയാളത്തിന്റെ മണിക്കിലുക്കം തീര്‍ത്ത മനുഷ്യന്‍. പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്ന് വിളിച്ച യൂസഫലി... പ്രേമവും ഭക്തിയും സൗന്ദര്യ ആരാധനയും അദ്ദേഹത്തിന്റെ വരികളിലൂടെ മലയാളി മനസിലേക്ക് ഒഴുകി.
ശ്രുതിയമ്മ ലയമച്ഛന്‍ മകളുടെ പേരോ സംഗീതം എന്ന് സംഗീതത്തെ നിര്‍വചിച്ച കേച്ചേരി. ജാനകി ജാനേ എന്നൊരു പാട്ട് സംസ്കൃതത്തിലെഴുതി മലയാളികളെകൊണ്ട് പാടിച്ചു ദൈവത്തെ കലാകാരനെന്ന് വിശേഷിപ്പിച്ചതും യൂസഫലി തന്നെ.. സംവിധായകന്‍ , തിരക്കഥാകൃത്ത് , നിര്‍മാതാവ് എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു. കുട്ടിക്കാലത്തെ കവിതകളെഴുതി വളര്‍ന്ന യുസഫലി ഇരുനൂറിലേറെ സിനിമകള്‍ക്ക് ഗാനങ്ങള്‍ എഴുതി. മഴയിലെ ഗാനത്തിന് ദേശീയ പുരസ്കാരം നേടി. അര്‍ഥ സമ്പന്നമായ കവിതകളിലൂടെയും ധ്വനി പതങ്കമായ പാട്ടുകളിലൂടെയും ആ സര്‍ഗ സാന്നിധ്യം ഇന്നും നാം അനുഭവിക്കുന്നു.