mohanlal-food

തനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണം കുടംപുളിയിട്ട മീൻ കറിയും ചോറുമാണെന്ന് നടന്‍ പൃഥ്വിരാജ്. എമ്പുരാന്‍ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലാണ് പൃഥ്വിരാജ് തന്‍റെ ഇഷ്ട ഭക്ഷണത്തെ പറ്റി മനസ് തുറന്നത്. മോഹന്‍ലാല്‍ നല്ല കുക്കാണെന്നും ജപ്പാനിസ് ഭക്ഷണം അദ്ദേഹം നന്നായി ഉണ്ടാക്കുമെന്നും പൃഥ്വിരാജ് പറയുന്നു. 

അതേ സമയം പ്രീ സെയില്‍സ് ബിസിനസില്‍ ചരിത്രം സൃഷ്ടിച്ച് എമ്പുരാന്‍. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ചിത്രം ഇതുവരെ 58 കോടിയിലേറെ അഡ്വാന്‍സ് ടിക്കറ്റ് സെയില്‍സിലൂടെ നേടിയെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

റിലീസിന് മുമ്പേ തന്നെ ഇന്ത്യന്‍ സിനിമയില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു മുന്നേറുകയാണ് എമ്പുരാന്‍. ചിത്രത്തിന്റെ ഓള്‍ ഇന്ത്യ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ് മാര്‍ച്ച് 21-ന് രാവിലെ ഒമ്പതുമണിക്കാണ് ആരംഭിച്ചത്. ബുക്കിങ് ട്രെന്‍ഡിങ്ങില്‍ ഒരു മണിക്കൂറില്‍ ഒരു ലക്ഷത്തിനടുത്ത് ടിക്കറ്റുകള്‍ വിറ്റും ചിത്രം റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു.

ENGLISH SUMMARY:

Actor Prithviraj shared his love for Kudampuli Meen Curry with rice as his favorite dish during an interview related to Empuraan promotions. He also praised Mohanlal for being a great cook, revealing that he is excellent at preparing Japanese food.