2024ല്‍ 'ഭ്രമയുഗ'ത്തിലൂടെ ഞെട്ടിച്ച ടീം വിണ്ടും ഒന്നിക്കുന്നു. ഇത്തവണ രാഹുല്‍ സദാശിവത്തിന്‍റെ ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലാണ് നായകന്‍. ഭ്രമയുഗം നിര്‍മിച്ച നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് ഈ ചിത്രവും നിര്‍മിക്കുന്നത്. നിര്‍മാതാക്കളായ ചക്രവര്‍ത്തി രാമചന്ദ്രക്കും എസ്.ശശികാന്തിനുമൊപ്പം പ്രണവും രാഹുല്‍ സദാശിവവും നില്‍ക്കുന്ന ചിത്രത്തിനൊപ്പം ഷൂട്ട് ഇന്ന് ആരംഭിച്ചു എന്ന നിര്‍ണായക അപ്ഡേറ്റും പുറത്തുവിട്ടിട്ടുണ്ട്.
ഹൊറർ ഗണത്തിൽപെടുന്ന സിനിമയുടെ തിരക്കഥ നിർവഹിക്കുന്നതും രാഹുൽ സദാശിവം തന്നെയാണ്. സിനിമയുടെ ആർട്ട് ചെയ്യുന്നത് ജ്യോതിഷ് ശങ്കർ. എഡിറ്റിങ് ഷഫീഖ് മുഹമ്മദ് അലി. സൗണ്ട് ഡിസൈൻ ജയദേവൻ ചക്കാടത്ത്