മോഹൻലാൽ ആദ്യമായി സംവിധാനം നിർവഹിച്ച് ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തിയ ചിത്രമാണ് ബറോസ്. ഫാന്റസി പീരീഡ് ഴോണറിൽ ഒരുങ്ങിയ സിനിമ കുട്ടികള്‍ക്കായാണ് അണിയിച്ചൊരുക്കിയത്.
ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. തിയറ്ററുകളിലെത്തി 23ആം ദിവസമാണ് ചിത്രത്തിന്‍റെ ഔദ്യോഗിക ഒടിടി പ്രഖ്യാപനം വന്നിരിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം ഡിജിറ്റൽ സ്ട്രീമിങ് നടത്തുക. എന്നാൽ സിനിമയുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കി മോഹന്‍ലാല്‍ ഒരുക്കിയ ചിത്രമാണ് ബറോസ്.മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്.ഗുരു സോമസുന്ദരം, മോഹന്‍ ശര്‍മ, തുഹിന്‍ മേനോന്‍ എന്നിവര്‍ക്കൊപ്പം വിദേശ താരങ്ങളായ മായാ, സീസര്‍, ലോറന്റെ തുടങ്ങിയവരും ബറോസില്‍ അഭിനയിച്ചിട്ടുണ്ട്.