kunchacko-boban-feouktheater-collection-controversy

സിനിമകളുടെ കളക്ഷൻ വിവാദത്തിൽ കുഞ്ചാക്കോ ബോബനെതിരെ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. കുഞ്ചാക്കോ ബോബന് ഏത് കണക്കിലാണ് വ്യക്തത വേണ്ടതെന്ന് ഫിയോക് ചോദിച്ചു. സിനിമകളുടെ കളക്ഷൻ പുറത്തുവിടുന്നതിൽ ആരും അലോസരപ്പെട്ടിട്ട് കാര്യമില്ലെന്നും കുഞ്ചാക്കോ ബോബൻ ഓഫീസർ ഓൺ ഡ്യൂട്ടിയെക്കുറിച്ച് മാത്രം ചിന്തിച്ചാൽ പോരെന്നും ഫിയോക് പറഞ്ഞു. പെരുപ്പിച്ച കണക്കുകൾ കാരണം തിയേറ്റർ ഉടമകൾ പ്രതിസന്ധിയിലാണെന്നും കളക്ഷൻ കണക്ക് പുറത്തുവിടേണ്ടെങ്കിൽ ‘അമ്മ’ നിർമ്മാതാക്കളോട് ആവശ്യപ്പെടണമെന്നും ഫിയോക് കൂട്ടിച്ചേർത്തു.

മാർക്കോ സിനിമ കണ്ട് ഒരു തലമുറയും വഴിതെറ്റില്ലെന്ന് ഫിയോക് പറഞ്ഞു. പുറത്തിറങ്ങിയ 253 ചിത്രങ്ങളിൽ ഒന്നുമാത്രമാണ് മാർക്കോ. സിനിമ സ്വാധീനിക്കുമെങ്കിൽ എല്ലാവരും യേശുക്രിസ്തു ആയേനെ എന്നും ഫിയോക് പറഞ്ഞു. മന്ത്രിതല ചർച്ചയിൽ നടപടി ഉണ്ടായില്ലെങ്കിൽ ജൂൺ 1 മുതൽ തിയേറ്റർ അടച്ചിടും. നികുതി,ലൈസന്‍സ് പ്രശ്നങ്ങള്‍ 45 ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഫിയോക് ഭാരവാഹികള്‍ അറിയിച്ചു.

ENGLISH SUMMARY:

The Theatre Owners Association (FEUOK) has criticized actor Kunchacko Boban over the controversy surrounding movie collections. FEUOK stated that no one should be bothered about releasing collection figures and suggested that the makers of the film Amma should be asked for the figures if necessary. The association also warned that if there’s no action on the matter by June 1, theatres will shut down.