supreme-court-5

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ വള്ളി അഴിക്കുന്നതും പീഡനമോ പീഡനശ്രമമോ ആയി കണക്കാക്കാൻ ആവില്ലെന്ന അലഹാബാദ് ഹൈക്കോടതി നിരീക്ഷണങ്ങള്‍ സ്റ്റേ ചെയ്ത് സുപ്രീംകോടതി. ‌ജസ്റ്റിസ് റാംമനോഹർ നാരായൺ മിശ്രയുടെ ഭാഗത്തുനിന്ന് തികഞ്ഞ അശ്രദ്ധയുണ്ടായെന്ന് കോടതി നിരീക്ഷിച്ചു. ജഡ്ജിക്കെതിരെ കടുത്ത വാക്കുകൾ ഉപയോഗിക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു. കേന്ദ്രത്തിനും യു.പി സർക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. സ്വമേധയാ സ്വീകരിച്ച ഹർജിയിലാണ് കോടതി നടപടി. 

അലഹബാദ് ഹൈകോടതി ജഡ്ജി രാം മനോഹർ നാരായൺ മിശ്രയാണ് ബലാത്സംഗത്തെ കുറിച്ചുള്ള വിവാദ വിധി പ്രസ്താവിച്ചത്. ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ പിടിക്കുകയും പൈജാമയുടെ ചരടുപിടിച്ചു വലിക്കുകയും പിന്നീട് സമീപത്തെ കലുങ്കിനടുത്തേക്ക് കൊണ്ടുപോയി ബലാത്സംഗത്തിന് ശ്രമിച്ചെന്നുമാണ് കേസ്. പവൻ, ആകാശ് എന്നിവരാണ് കേസിലെ പ്രതികൾ.

ആക്രമണം നടക്കുന്നതിനിടെ സ്ഥലത്ത് ഒരാൾ വന്നതിനെ തുടർന്ന് പെൺകുട്ടിയെ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു.ഈ കേസിൽ പ്രതികൾ വിചാരണ നേരിടണമെന്ന് കീഴ്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് രാം മനോഹർ നാരായൺ മിശ്രയുടെ വിവാദ നിരീക്ഷണം.

ENGLISH SUMMARY:

The Supreme Court has stayed the observations made by the Allahabad High Court, which stated that touching a minor's waist and adjusting her pajama string cannot be considered as sexual assault or attempted assault. The Supreme Court criticized the lack of diligence shown by the judge and issued notices to the Central and Uttar Pradesh governments.