serial-actors

നടി പാർവതി വിജയ്യും അരുണും വിവാഹമോചിതരാകാൻ കാരണം താനല്ലെന്ന് തുറന്നു പറഞ്ഞ് നടി സായി ലക്ഷ്മി. ആരുടെയും കുടുംബം തകർത്ത് സന്തോഷം കണ്ടെത്തേണ്ട ആവശ്യം തനിക്കില്ലെന്നും സായി ലക്ഷ്മി സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിൽ‌ പറയുന്നു. പാർവതിയുമായി വേർപിരിഞ്ഞു നിൽക്കുന്ന സമയത്താണ് അരുണിനെ പരിചയപ്പെടുന്നതെന്നും തങ്ങളിപ്പോൾ റിലേഷൻഷിപ്പിലാണെന്നും സായി ലക്ഷ്മി വെളിപ്പെടുത്തി.

‘ഈ പ്രശ്നത്തിൽ പൊതുസമൂഹത്തിന് ഞാനൊരു പ്രതികരണവും നൽകിയിട്ടില്ല. ഒരുകാര്യം എനിക്ക് വ്യക്തത വരുത്തണം എന്നു തോന്നി. ജനങ്ങള്‍ സത്യം അറിയണം. യാഥാർഥ്യം മനസിലാക്കാതെ കമന്റുകള്‍ ഇടുന്നതില്‍ കാര്യമില്ല. അവരെ കുറ്റം പറയാന്‍ പറ്റില്ല. അവര്‍ക്ക് കിട്ടിയ വിവരം വച്ചാണ് അവര്‍ പെരുമാറുന്നത്. അതിപ്പോള്‍ ആരാണെങ്കിലും അങ്ങനെയേ ചെയ്യുള്ളൂ. ഞാനാണെങ്കില്‍ പോലും എനിക്ക് കിട്ടുന്ന വിവരം വച്ചായിരിക്കും പെരുമാറുന്നത്.

അതുകൊണ്ടാണ് ഇതുപോലെയൊരു വിഡിയോ ചെയ്യാന്‍ തീരുമാനിച്ചത്. ലൊക്കേഷനില്‍ വച്ചാണ് ഞാന്‍ പുള്ളിയെ ആദ്യം കാണുന്നത്. ആ സമയത്ത് അദ്ദേഹം സെപ്പറേറ്റഡായിരുന്നു. അന്ന് എനിക്ക് പുള്ളി ആരാണെന്നോ എന്താണെന്നോ സെപ്പറേറ്റഡാണെന്നോ ഒന്നും അറിയുമായിരുന്നില്ല. പുള്ളി വഴിയല്ല സെപ്പറേഷനെക്കുറിച്ച് ഞാന്‍ അറിഞ്ഞത്,

പുറമെയുള്ളവര്‍ പറഞ്ഞാണ് ഞാന്‍ അതേക്കുറിച്ച് അറിഞ്ഞത്. കൂടെ വര്‍ക്ക് ചെയ്യുന്നവര്‍ക്ക് അറിയാമായിരുന്നു. ഒരു മാസമൊക്കെ കഴിഞ്ഞാണ് ഞങ്ങള്‍ കണ്ട് സംസാരിക്കുന്നത് തന്നെ. അതുവരെ അദ്ദേഹം ആരാണെന്നോ എന്താണെന്നോ അറിയില്ലായിരുന്നു. ഞങ്ങളെ അറിയാവുന്ന ഞങ്ങളുടെ കൂടെ നിന്നവര്‍ക്ക് അറിയാം, ഞാന്‍ കാരണമല്ല ഡിവോഴ്‌സ് സംഭവിച്ചതെന്ന്.പറഞ്ഞു വരുന്നത് അവരുടെ ഡിവോഴ്‌സിന് കാരണം ഞാനല്ല. അത് അവരുടെ കുടുംബ പ്രശ്നം. അവരുടെ പേഴ്‌സനല്‍ കാര്യമാണ്. അതൊന്നും പറയണ്ട കാര്യം എനിക്കില്ല. ഇതൊന്ന് ക്ലാരിഫൈ ചെയ്യണമെന്ന് തോന്നി. അതുകൊണ്ടാണ് ഞാന്‍ ഈ വിഡിയോ ചെയ്യുന്നത്. ഒരു കുടുംബം തകര്‍ത്ത് അതിനകത്ത് കയറി സന്തോഷം കണ്ടെത്തേണ്ട കാര്യം എനിക്കില്ല. എന്റെ പപ്പയും മമ്മയും ഡിവോഴ്‌സ്ഡാണ്. ഞാന്‍ ഒന്നില്‍ പഠിക്കുന്ന സമയത്തായിരുന്നു അത്.ഞാന്‍ അനുഭവിച്ച വേദനയും അമ്മയും പപ്പയും അനുഭവിച്ച വേദനയുമെല്ലാം എത്രത്തോളമാണെന്ന് എനിക്ക് നന്നായി അറിയാം. ഒരാളുടെ ജീവിതം അവസാനിക്കുന്ന കാര്യമൊന്നുമല്ലല്ലോ ഡിവോഴ്സ്. അദ്ദേഹത്തിനൊരു പുതിയ ജീവിതം വേണമെന്നു തോന്നിയാൽ അതിൽ ഒരു തെറ്റും പറയാൻ പറ്റില്ല. കാരണം ജീവിതം മുന്നോട്ടുപോകണം’ സായി ലക്ഷ്മിയുടെ വാക്കുകൾ.

ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധേയായ നടിയാണ് പാര്‍വതി വിജയ് തന്റെ വിവാഹമോചന വാർത്ത കഴിഞ്ഞ ദിവസമാണ് സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചത്. നടി മൃദുല വിജയ്‌യുടെ സഹോദരിയാണ് പാര്‍വതി. പാർവതിയുടെയും അരുണിന്റെയും രഹസ്യവിവാഹമായിരുന്നു. സീരിയല്‍ ക്യാമറമാനാണ് അരുൺ. ഇരുവരും വീട്ടുകാരുടെ സമ്മതമില്ലാതെ ഒളിച്ചോടിയാണ് വിവാഹം കഴിച്ചത്.

ENGLISH SUMMARY:

Actress Sai Lakshmi clarified in a video shared on her YouTube channel that she was not the cause of the separation between actress Parvathy Vijay and Arun. She mentioned that she does not believe in finding happiness by destroying anyone's family. Sai Lakshmi revealed that she got to know Arun during his separation from Parvathy and that they are currently in a relationship.