ഹോമിയോയെയും ആയുര്‍വേദത്തെയും തഴഞ്ഞതെന്തിന്? സര്‍ക്കാരിനെതിരെ ഡോ. ബിജു പൊതുജനാരോഗ്യ നിയമത്തിൽ കാലാനുസൃത മാറ്റങ്ങള്‍ വരുത്തി വ്യവസ്ഥ രൂപീകരിക്കാനായി രൂപീകരിച്ച ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സമിതിയില്‍ നിന്ന് ഹോമിയോ, ആയുര്‍വേദം എന്നിവയെ തഴഞ്ഞതിനെതിരെ - 1

എമ്പുരാന്‍റെ റിലീസിന്‍റെ പശ്ചാത്തലത്തില്‍, പൃഥ്വിരാജിന് പിന്തുണയറിച്ച് ഭാര്യ സുപ്രിയ മേനോന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. 2006ല്‍ തമ്മില്‍ കണ്ടുമുട്ടിയ നാള്‍ മുതല്‍, പൃഥ്വിരാജ് പറഞ്ഞുകൊണ്ടിരുന്ന സ്വപ്‌നം മലയാള സിനിമയെ പുതിയ ഉയരങ്ങളിലെത്തിക്കണമെന്നതാണെന്ന് സുപ്രിയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ആ സ്വപ്നത്തിന് അരികത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. പൃഥ്വിരാജിന്‍റെ വിമര്‍ശകരോട് 'ആളറിഞ്ഞ് കളിക്കെടാ' എന്ന പഞ്ച് ഡയലോഗോട് പറഞ്ഞാണ് സുപ്രിയയുടെ പോസ്റ്റ് അവസാനിക്കുന്നത്. 

പോസ്റ്റിന്‍റെ പൂര്‍ണ രൂപം

12 മണിക്കൂറിനുള്ളില്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എമ്പുരാന്‍ എത്തുകയാണ്. അസാധാരണമായൊരു യാത്രയായിരുന്നു ഇത്. പൃഥ്വിരാജ്.. നിന്റെ കഠിനാധ്വാനം ഞാന്‍ കണ്ടിട്ടുണ്ട്... എഴുത്ത്, പുനരെഴുത്ത്, ചര്‍ച്ച, തയ്യാറെടുപ്പ്, ലൊക്കേഷന്‍ പരിശോധന, പിന്നെ ഭൂഖണ്ഡങ്ങള്‍ കടന്നുള്ള ഷൂട്ടിങ്, അതില്‍ നേരിട്ട കാലാവസ്ഥാ പ്രശ്‌നങ്ങള്‍...

കൃത്യതയോടെ നടപ്പാക്കിയ ഒരു ടീം വര്‍ക്കാണിത്. എന്നാല്‍, വ്യക്തമായ കാഴ്ചപ്പാടും നേതൃത്വവുമാണ് ഇതിനെല്ലാം കാരണമെന്ന് ഞാന്‍ ധൈര്യമായി പറയും. 2006-ല്‍ നമ്മള്‍ കണ്ടുമുട്ടിയപ്പോള്‍ മുതല്‍, മലയാള സിനിമയെ പുതിയ ഉയരങ്ങളിലെത്തിക്കണമെന്ന നിന്റെ സ്വപ്നത്തെക്കുറിച്ച് നീ എന്നോട് പറഞ്ഞിരുന്നു, ഇപ്പോള്‍ ആ നിമിഷത്തിന്റെ അടുത്തെത്തിയിരിക്കുന്നു! 

നാളെ എന്ത് സംഭവിച്ചാലും, ഈ ചിത്രീകരണത്തിന്റെ അവസാന ദിനം എടുത്ത ഈ ചിത്രത്തില്‍ കാണുന്നതുപോലെ, ലക്ഷ്യങ്ങളിലേക്ക് നീ മുന്നോട്ട് പോകുമ്പോള്‍ ഞാന്‍ എപ്പോഴും നിന്നെ പിന്തുണയ്ക്കും.. നിനക്കായി കരഘോഷം ഉയര്‍ത്തും. നീ ഇലമിനാറ്റി അല്ല, എന്റെ അഹങ്കാരിയായ, താന്തോനിയായ, തന്റേടിയായ ഭര്‍ത്താവാണ്! നിന്റെ സ്വപ്നങ്ങളെ എത്രയോ പേര്‍ പരിഹസിച്ചിട്ടുണ്ട്. അവരോടെല്ലാം എനിക്ക് ഒന്ന് മാത്രമേ പറയാനുള്ളൂ 'ആളറിഞ്ഞു കളിക്കെടാ'! 

ENGLISH SUMMARY:

Empuraan ; supriya menon responds to Prithviraj's critics