kannappa-vishnu-mohanlal

TOPICS COVERED

വിഷ്​ണു മഞ്ചു കേന്ദ്രകഥാപാത്രമായി എത്തുന്ന ബിഗ് ബജറ്റ് തെലുങ്ക് ചിത്രം കണ്ണപ്പയുടെ റിലീസ് നീട്ടിവച്ചു. ഏപ്രില്‍ 25നായിരുന്നു നേരത്തെ ചിത്രത്തിന്‍റെ റിലീസ് ഡേറ്റായി പ്രഖ്യാപിച്ചിരുന്നത്. ചിത്രത്തിന്‍റെ വിഎഫ്​എക്​സ് കൂടുതല്‍ മികച്ചതാക്കാനായാണ് റിലീസ് നീട്ടുന്നതെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. 

ആരാധകരോട് ഖേദം പ്രകടിപ്പിച്ച വിഷ്​ണു മഞ്ചു കൂടുതലായി എടുക്ക പരിശ്രമം സിനിമാറ്റിക് എക്​സ്പീരിയന്‍സ് മികച്ചതാക്കുമെന്ന ഉറപ്പ് നല്‍കി. കണ്ണപ്പ കടുത്ത ശിവഭക്തന്‍റെ കഥയാണ് പറയുന്നതെന്നും അത് ഏറ്റവും മികച്ച രീതിയില്‍ പറയുക എന്നതാണ് തങ്ങളുടെ ലക്ഷ്യമന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ വിഷ്​ണു പറഞ്ഞു. 

മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍, കാജല്‍ അഗര്‍വാള്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 100 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം യഥാർഥ സംഭവ കഥയെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തന്‍റെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള സമർപ്പണം എന്ന നിലയിലാണ് ഒരുങ്ങുന്നത്. വിഷ്ണു മഞ്ചുവിന്‍റെ ഏഴുവര്‍ഷത്തെ മുന്നൊരുക്കങ്ങള്‍ക്കൊടുവിലാണ് കണ്ണപ്പ റിലീസിനൊരുങ്ങുന്നത്.

ENGLISH SUMMARY:

The release of the big-budget Telugu film Kannappa, starring Vishnu Manchu in the lead role, has been postponed. The movie was initially set to release on April 25. The makers announced that the delay is to enhance the film’s VFX quality.