എമ്പുരാൻ സിനിമയ്ക്കെതിരെ നടക്കുന്ന പ്രചാരണങ്ങളിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ഇന്ന് സാംസ്‌കാരിക പ്രതിരോധം സംഘടിപ്പിക്കും. വൈകിട്ട് 5 മണിയ്ക്ക് തിരുവനന്തപുരം മാനവീയം വീഥിയാലാണ് സാംസ്‌കാരിക പ്രതിരോധം സംഘടിപ്പിക്കുന്നത്. ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
‘സംഘി തമ്പുരാൻമാർ എമ്പുരാനെ എതിർക്കുമ്പോൾ നമുക്ക് കാണാം’ എന്ന തലക്കെട്ടോടെയാണ് പരിപാടി. ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കാൻ നമുക്ക് ഒത്തുചേരാമെന്നും ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാകമ്മിറ്റി ഫെയ്സ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്.
കുറിപ്പ്
സുഹൃത്തുക്കളേ.. സിനിമ പ്രേമികളെ..* എമ്പുരാൻ എന്ന സിനിമയ്ക്കെതിരെ നടക്കുന്ന ഹേറ്റ് ക്യാമ്പയിൻ നിങ്ങൾ ശ്രദ്ധിച്ചോ?
മഹാപ്രതിഭകളായ ചലച്ചിത്രതാരങ്ങളെയും അണിയറ പ്രവർത്തകരെയും ഭയപ്പെടുത്താൻ നോക്കിയാൽ , അതിനെ വകവച്ചു കൊടുക്കാൻ മനസ്സില്ല.. ഗുജറാത്ത് വംശഹത്യയെപ്പറ്റി പരാമർശിച്ചാൽ, പരാമർശിക്കുന്നവരെ മുഴുവൻ രാജ്യദ്രോഹികളാക്കുന്ന ആ വിരട്ടലുണ്ടല്ലോ .. അതങ്ങ് കൈയ്യിൽ വച്ചാൽ മതി. ഇത് വെള്ളരിക്കാപട്ടണവുമല്ല. *സംഘി തമ്പുരാൻമാർ എമ്പുരാനെ എതിർക്കുമ്പോൾ- എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം..ഇത് കേരളമാണ്.* വാസ്തവങ്ങളെ അരിഞ്ഞു തള്ളുന്ന സെൻസർ കത്രികകൾക്കുമേൽ കാലം കാർക്കിച്ചു തുപ്പും.. ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കാൻ നമുക്ക് ഒത്തുചേരാം. മാർച്ച് 30 വൈകിട്ട് 5 ന് മാനവീയം വീഥിയിൽ വരുമല്ലോ.. ഉറപ്പായും വരണം..