mohanlal-empuran-movie

‌മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ സിനിമയിലെ പതിനേഴിലധികം രംഗങ്ങൾ ഒഴിവാക്കുന്നു. എഡിറ്റ് ചെയ്തതിനു ശേഷമുള്ള പുതിയ പതിപ്പ് സെൻസറിങ്ങിനു ശേഷം അടുത്ത ആഴ്ച തിയറ്ററിൽ എത്തുമെന്നാണ് സൂചന. വ്യാഴാഴ്ച റിലീസ് ചെയ്ത സിനിമയിലെ ചില രംഗങ്ങൾ വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഈ വേളയിൽ ബുക്ക് മൈ ഷോ ഉൾപ്പടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ സിനിമയുടെ ബുക്കിങ് വലിയ തോതിൽ വർധിക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്.

empuraan-rss-leader

ഇന്നലെ വൈകുന്നേരം സിനിമയുടെ ബുക്കിങ് ഒരു മണിക്കൂറിൽ 14.45 K എന്ന നിരക്കിയിലായിരുന്നുവെങ്കിൽ ഇപ്പോൾ ഇപ്പോൾ മണിക്കൂറിൽ 46.5 K എന്ന നിരക്കിലേക്ക് കുതിച്ചിരിക്കുകയാണ്. ചിത്രം ഇപ്പോൾ ബുക്ക് മൈ ഷോയിൽ ട്രെൻഡിങ്ങുമാണ്.

empuraan-rahul

സിനിമയിൽ നിന്നും പതിനേഴ് രംഗങ്ങളാണ് ഒഴിവാക്കുന്നത് എന്നാണ് സൂചന. സ്ത്രീകൾക്കെതിരെ ഉള്ള അതിക്രമ രംഗങ്ങൾ കലാപത്തിലെ ചില രംഗങ്ങൾ തുടങ്ങിയവയാണ് ഒഴിവാക്കുന്നത്. നിർബന്ധിത റീ സെൻസറിങ് അല്ല മറിച്ച് സിനിമയുടെ നിർമാതാക്കൾ തന്നെ സ്വയം സിനിമയിൽ ചില വെട്ടിത്തിരുത്തലുകൾ നടത്തിക്കൊണ്ട് പരിഷ്കരിച്ച ഒരു പതിപ്പ് സെൻസർ ബോർഡിനു മുന്നിലേക്ക് എത്തിക്കുകയാണ് എന്നാണ് അടുത്ത വൃത്തങ്ങളഅ‍ അറിയിക്കുന്നത്. ഒരു വോളണ്ടറി മോഡിഫൈഡ് കോപ്പിയായിരിക്കും ആന്റണി പെരുമ്പാവൂർ സെൻസർ ബോർഡിനു മുന്നാകെ സമർപ്പിക്കുക. നാളെയും മറ്റന്നാളും സെൻസർ ബോർഡിന് അവധിയായതിനാൽ ചൊവ്വാഴ്ചയായിരിക്കും ഈ വിഷയം ഇനി സെൻസർ ബോർഡ് പരിഗണനയിൽ എത്തുക. അങ്ങനെയെങ്കിൽ ബുധനാഴ്ചയോ വ്യാഴാഴ്ചയോ ആയിരിക്കും പരിഷ്കരിച്ച പതിപ്പ് തിയേറ്ററിൽ റിലീസ് ചെയ്യുക.

ENGLISH SUMMARY:

Several scenes, numbering over seventeen, are being removed from L2: Empuraan, directed by Prithviraj and starring Mohanlal. The revised version, after edits and censorship, is expected to hit theaters next week. Some scenes in the film, which was released on Thursday, had sparked major political controversies. Meanwhile, ticket bookings on platforms like BookMyShow have seen a significant surge.