എമ്പുരാന്‍ വിവാദത്തില്‍ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി.ബല്‍റാം. ഷൂവിന്‍റെ ചിത്രം സഹിതം പോസ്റ്റ് ചെയ്ത് കടുത്ത പരിഹാസമാണ് ഫേസ്ബുക്കില്‍ ബല്‍റാം പങ്കുവച്ചിരിക്കുന്നത്. അജ്ഞാത നമ്പറിൽനിന്ന് നിങ്ങൾക്ക് ഭീഷണി കോളുകൾ ലഭിക്കുകയാണെങ്കിൽ പരിഭ്രാന്തരാകരുത്, ദേശീയ സൈബർ ഹെൽപ് ലൈൻ നമ്പർ 1930യിൽ ഉടൻ അവരെ റിപ്പോർട്ട് ചെയ്യുകയെന്നും ഇനി അഥവാ കോൾ വരുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് തന്നെയാണെങ്കിൽ?…. പിന്നെ ഒന്നും നോക്കണ്ട, നേരെ പോയി മാപ്പ് പറയുകയെന്നുമാണ് ബല്‍റാം കുറിച്ചത്.
'പോലീസിൽ നിന്നോ സിബിഐയിൽ നിന്നോ കസ്റ്റംസിൽ നിന്നോ ജഡ്ജിയിൽ നിന്നോ ആണെന്ന് അവകാശപ്പെടുന്ന അജ്ഞാത നമ്പറിൽനിന്ന് നിങ്ങൾക്ക് ഭീഷണി കോളുകൾ ലഭിക്കുകയാണെങ്കിൽ പരിഭ്രാന്തരാകരുത്, ദേശീയ സൈബർ ഹെൽപ് ലൈൻ നമ്പർ 1930യിൽ ഉടൻ അവരെ റിപ്പോർട്ട് ചെയ്യുക..
കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ഭാരത സർക്കാർ
.
.
.
ഇനി അഥവാ കോൾ വരുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് തന്നെയാണെങ്കിൽ?…. പിന്നെ ഒന്നും നോക്കണ്ട,
നേരെ പോയി മാപ്പ് പറയുക,' ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
എമ്പുരാന്‍ സിനിമാ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍ രംഗത്തെത്തിയിരുന്നു. സിനിമയിലെ രാഷ്ട്രീയ–സാമൂഹിക പ്രമേയം ചിലര്‍ക്ക് വിഷമമുണ്ടാക്കിയതായി അറിഞ്ഞു. സിനിമ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് തന്‍റെ കടമയാണ്. പ്രിയപ്പെട്ടവര്‍ക്കുണ്ടായ മനോവിഷമത്തില്‍ തനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ഥമായ ഖേദമുണ്ട്. വിവാദ ഭാഗങ്ങള്‍ സിനിമയില്‍നിന്ന് നീക്കാന്‍ തീരുമാനിച്ചത് ഒരുമിച്ചാണെന്നും മോഹന്‍ലാല്‍ ഫെയ്സ്ബുക് പോസ്റ്റില്‍ അറിയിച്ചു. മോഹന്‍ലാലിന്റെ പോസ്റ്റ് പൃഥ്വിരാജും