എമ്പുരാന്‍ സിനിമയുടെ റിലീസിന് പിന്നാലെ വ്യാപക ചര്‍ച്ചകളാണ് നടക്കുന്നത്. പാര്‍ട്ടി തിരിഞ്ഞ് സിനിമയിലെ പ്രമേയം ചര്‍ച്ചയാക്കുമ്പോള്‍ സിനിമയിലെ സംഘപരിവാര്‍ വിമര്‍ശനമാണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സിനിമ സംസാരിക്കുന്നതിനെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പല കുറിപ്പുകളും പുറത്തുവരുന്നുണ്ട്. അത്തരത്തിലുള്ള ഒരു കുറിപ്പ് പങ്കുവെച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം എഴുതിയ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. 'എമ്പുരാന്‍ കണ്ടിട്ടില്ല. എങ്ങനെയുണ്ടെന്ന് അറിയുകയുമില്ല. എന്നാലും ചിലര്‍ക്കൊക്കെ പിടിച്ചിട്ടില്ലാന്ന് തോന്നുന്നു. ഏതായാലും Saffron Comrade എന്ന പേര് ഇഷ്ടപ്പെട്ടു' എന്നാണ് ബല്‍റാമിന്റെ പോസ്റ്റിലുള്ളത്.
Saffron Comrade (Modi Ka Pariwar) എന്ന എക്‌സ് അക്കൗണ്ടില്‍ നിന്നുമുള്ള ട്വീറ്റാണ് ബല്‍റാം ഷെയര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ സയീദ് മസൂദിന്റെ കഥയാണ് എമ്പുരാന്‍ പറയുന്നതെന്നും ഗുജറാത്ത് കലാപമടക്കമുള്ള പലതും സിനിമയിലുണ്ടെന്നും എഴുതിയിട്ടുണ്ട്. അതേസമയം ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.