asif-movie

സിനിമയെ സിനിമയായി തന്നെ കാണണമെന്ന് നടന്‍ ആസിഫ് അലി. സിനിമ വിനോദത്തിന് വേണ്ടിയുള്ളതാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ബന്ധമില്ലെന്നും സാങ്കല്പികമാണെന്നും എഴുതിക്കാണിക്കാറുണ്ട്. അത് അങ്ങനെ തന്നെ കാണണം എന്നാണ് തന്റെ ആഗ്രഹമെന്നും ആസിഫ് അലി പറഞ്ഞു. എമ്പുരാന്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘സോഷ്യല്‍ മീഡിയയിക്ക് ലാലേട്ടനെന്നോ ഞാന്‍ എന്നോ ഇല്ലാ, ഒളിച്ചിരുന്ന് കല്ലെറിയുകയാണ്, ന്യായം ആര്‍ക്ക് ഒപ്പമാണോ അവര്‍ക്ക് ഒപ്പം നില്‍ക്കുക. എമ്പുരാന്‍ ആദ്യ ഷോ ഞാന്‍ കണ്ടു, രണ്ടര-മൂന്ന് മണിക്കൂര്‍ വിനോദത്തിനായി മാത്രമായി സിനിമയെ കാണുക. സിനിമയുടെ സ്വാധീനം എത്രത്തോളം വേണമെന്ന് തീരുമാനിക്കാന്‍ പറ്റുന്നത് നമുക്കാണ്. ആ തീരുമാനം നമ്മുടെ കൈയിലായിരിക്കണം. സിനിമയായായും നമ്മുടെ ചുറ്റുപാടുകളായാലും നമ്മളെ സ്വാധീനിക്കാന്‍ പറ്റുന്നത് എന്താണെന്ന് നമുക്ക് തിരഞ്ഞെടുക്കാം’. ആസിഫ് അലി പറഞ്ഞു.

ENGLISH SUMMARY:

Actor Asif Ali has responded to the Empuraan controversy, stating that films should be seen as entertainment. He emphasized that cinema is fictional and unrelated to real-life individuals, whether living or deceased. Asif Ali expressed his wish that people view films in this manner.