prithi-new-poster

വിവാദങ്ങള്‍ക്കിടെ എമ്പുരാന്‍ ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പങ്കുവച്ച് സംവിധായകന്‍ പൃഥ്വിരാജ്. മോഹന്‍ലാലിന്‍റെയും നിര്‍മാതാക്കളായ ആശീര്‍വാദിന്‍റെയും ഗോകുലത്തിന്‍റെയും പേര് ഒഴിവാക്കിയാണ് പൃഥ്വിരാജിന്‍റെ പുതിയ പോസ്റ്റര്‍. ഈ പോസ്റ്റര്‍ മോഹന്‍ലാല്‍ പങ്കുവച്ചിട്ടുമില്ലാ. 

prithi-poster

എന്നാല്‍ പോസ്റ്റര്‍ വിവാദമായതിന് പിന്നാലെ പൃഥ്വിരാജ് തന്നെ പഴയ പോസ്റ്റ് മുക്കി. പുതിയ പോസ്റ്റര്‍ സമൂഹമാധ്യത്തില്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തു, ഈ പോസ്റ്ററില്‍ മോഹന്‍ലാലിന്‍റെയും നിര്‍മാതാക്കളുടെയും പേര് ചേര്‍ത്തു.

prithi-post-new

അതേസമയം, വിവാദഭാഗങ്ങൾ നീക്കം ചെയ്ത മോഹൻലാൽ ചിത്രം എമ്പുരാൻ നാളെ പ്രദർശനത്തിന് എത്തിയേക്കും. ഗര്‍ഭിണിയെ ബലാല്‍സംഗം ചെയ്യുന്നതടക്കമുള്ള മൂന്ന് മിനിറ്റ് ദൃശ്യങ്ങൾ നീക്കം ചെയ്ത ചിത്രത്തിന്റെ ഗ്രേഡിങ് ഉൾപ്പെടെ പൂർത്തിയാകേണ്ടതുണ്ട്. ചിത്രത്തിലെ വില്ലൻ കഥാപാത്രമായ ബജ്റംഗിയുടെ പേര് ബൽരാജ് എന്ന് തിരുത്തിയേക്കും.

ചിത്രത്തിലെ ആദ്യ 20 മിനിറ്റ് നീക്കം ചെയ്യാൻ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം സെൻസർ ബോർഡ് ഇടപെടൽ ഉണ്ടായെങ്കിലും പിന്നീടുള്ള ചർച്ചയിൽ നിർണായകദൃശ്യങ്ങൾ മാത്രം ഒഴിവാക്കാർ തീരുമാനമാകുകയായിരുന്നു . എമ്പുരാനെ ചൊല്ലിയുള്ള വിവാദത്തില്‍ നടൻ മോഹൻലാലിന്റെ ഖേദം പ്രകടിപ്പിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റ് സംവിധായകൻ പൃഥ്വിരാജും നിർമാതാവ് ആന്റണി പെരുമ്പാവൂരും പങ്കുവച്ചെങ്കിലും സൈബർ ആക്രമണം രൂക്ഷമാണ്.

ENGLISH SUMMARY:

Amid ongoing controversies, director Prithviraj has released a new poster for Empuraan. Notably, the latest poster excludes the names of Mohanlal and producers Aashirvad Cinemas and Gokulam, sparking further discussions.