നടന്‍ നിഷാന്ത് സാഗറിന്റെ മകള്‍ നസ്‌ലിന്റെ നായികയായെത്തുന്നു. ഖാലിദ് റഹ്മാന്‍ ചിത്രം ‘ആലപ്പുഴ ജിംഖാന’യിലൂടെയാണ് മറ്റൊരു താരപുത്രി കൂടി മലയാള സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിയ്ക്കുന്നത്. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ പഠിച്ചതാണ് അച്ഛന്റെ പാത പിന്തുടരുന്നതിലേക്ക് മകള്‍ നന്ദയെ പ്രേരിപ്പിച്ചത്. ഡിഗ്രിക്ക് കൂടുതല്‍ സിനിമയെക്കുറിച്ച് പഠിച്ചു. സിനിമയുമായി ബന്ധമുള്ള കോഴ്സ് പഠിച്ചതുതന്നെയാണ് തന്റെ സിനിമാപ്രവേശത്തിനു സാഹചര്യമൊരുക്കിയതെന്ന് നന്ദ പറയുന്നു.
ഓഡിഷനിലൂടെയാണ് നന്ദയെ ഈ സിനിമയിലേക്ക് തിരഞ്ഞെടുക്കുന്നത്. അച്ഛന്റെ സ്വാധീനമൊന്നും ഉണ്ടായിരുന്നില്ലെന്നും നന്ദ പറയുന്നു. ഈ സിനിമയില്‍ അവസരം ലഭിക്കുകയാണെങ്കില്‍ അതിലും വലിയ അരങ്ങേറ്റം ഇല്ലെന്നാണ് അച്ഛന്‍ പറഞ്ഞതെന്നും നന്ദ. ഖാലിദ് റഹ്മാന്‍ സിനിമയിലൂടെ സിനിമയിലെത്തുക എന്നത് വലിയ ഭാഗ്യം തന്നെയാണെന്നും നന്ദ നിഷാന്ത് പറയുന്നു.
ജോക്കര്‍ എന്ന ദിലീപ് ചിത്രത്തിലൂടെ ശ്രദ്ധേയനായ നിഷാന്ത്, തിളക്കം, ഫാന്റം, പുലിവാൽ കല്യാണം, രസികൻ, തിരക്കഥ, സ്വലേ, കാര്യസ്ഥൻ,ആർഡിഎക്സ്, ടർബോ,അന്വേഷിപ്പിൻ കണ്ടെത്തും,രേഖാചിത്രം തുടങ്ങി നിരവധി ശ്രദ്ധേയചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.