‘കർത്താവേ നീ കൽപിച്ചപ്പോൾ’ എന്ന ഹിറ്റ് പാട്ടിനൊപ്പം ചുവട് വച്ച് ദിലീപും നിഖില വിമലും ഡയാനയും. അടുത്തിടെ ദോഹയിൽ നടന്ന സ്റ്റേജ് പരിപാടിക്കിടെയായിരുന്നു താരങ്ങളുടെ നൃത്ത പ്രകടനം. ചുരുങ്ങിയ സമയത്തിനകം സമൂഹമാധ്യമങ്ങളിൽ വൈറലായ വിഡിയോയ്ക്കു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ഇടവേളയ്ക്കു ശേഷമാണ് ദിലീപിനെ വേദിയിൽ ഇത്ര ഊർജസ്വലതയോടെ കാണുന്നതെന്നാണ് വിഡിയോയിക്ക് വരുന്ന കമന്‍റുകള്‍.
58ന്റെ ചെറുപ്പത്തിലും ഡാൻസ് നമ്പറുകളിലൂടെ ആരാധകരെ കൈയിലെടുത്തിരിക്കുകയാണ് ദിലീപ് , ഡാന്‍സില്‍ പൊളിച്ചു, എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍. 2011ൽ പുറത്തിറങ്ങിയ ‘ക്രിസ്ത്യൻ ബ്രദേഴ്സ്’ എന്ന ചിത്രത്തിലേതാണ് ‘കർത്താവേ നീ കൽപിച്ചപ്പോൾ’ എന്ന ഗാനം. കൈതപ്രം ദാമോദരൻ നമ്പൂതിരി വരികൾ കുറിച്ച പാട്ടിന് ദീപക് ദേവ് ഈണമൊരുക്കി. ശങ്കർ മഹാദേവും റിമി ടോമിയും ചേർന്നാണ് ഗാനം ആലപിച്ചത്. ദിലീപും കാവ്യ മാധവും ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നു.