ആരാധകരും സിനിമാപ്രേമികളും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ബസൂക്ക റിലീസിനൊരുങ്ങുകയാണ്. നവാഗതനായ ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ 10നാണ് തിയറ്ററിലെത്തുക. ഇതിനിടെ മമ്മൂട്ടിയുടെ പുതിയ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഫാഷൻ ഫോട്ടോഗ്രാഫറും അഭിനേതാവുമായ ഷാനി ഷാകിയാണ് മമ്മൂട്ടിയുടെ പുതിയ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. കത്തട്ടെ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ ചിത്രം വൈറലായിക്കഴിഞ്ഞു.

നിരവധി ആരാധകരാണ് ഷാനി ഷാകിയുടെ പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. ഷാനി ഷാകിയുടെ 'കത്തട്ടെ' എന്ന കമന്റിന് മറുപടിയായി ഇത് 'കത്തും, കത്തിപ്പടരുമെന്നും' ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. അതേസമയം  ബസൂക്കയുടെ പ്രദര്‍ശനം ഏപ്രിൽ 10ന് രാവിലെ ഒൻപത് മണിക്ക് നടക്കും. തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോനും ചിത്രത്തിൽ ഒരു സുപ്രധാനവേഷത്തിലുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്നാണ് അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഈ ചിത്രത്തിന്‍റെ സംവിധായകനായ ഡീനോ ഡെന്നിസ്. ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്‍ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ്.

ENGLISH SUMMARY:

As fans eagerly await the release of Bazooka, a highly anticipated film starring Mammootty, a new photo of the actor has taken social media by storm. The film, directed by debutant Dino Dennis, is set to hit theaters on April 10. The image, shared by fashion photographer and actor Shani Shaki on Instagram,