എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് നടന്‍ വിജരാഘവന്‍. വിവാദങ്ങളെ പുച്ഛത്തോടെയാണ് കാണുന്നതെന്നും പ്രൊപ്പഗണ്ട ഒരിക്കലും ആളുകൾ അംഗീകരിക്കില്ലെന്നും താരം വ്യക്തമാക്കി. പ്രൊപ്പഗണ്ട ഒരിക്കലും കലയ്ക്ക് പറ്റുന്ന ഒന്നായി തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാണ് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
വിജരാഘവന്‍റെ വാക്കുകള്‍
എമ്പുരാന്‍ ഞാന്‍ കണ്ടിട്ടില്ല. പറഞ്ഞ് കേള്‍ക്കുന്നതല്ലാതെ എന്താണ് കണ്ടന്‍റെന്ന് അറിയുകയുമില്ല. പ്രൊപ്പഗണ്ടായി ഏന്താണോ ഉപയോഗിക്കുന്നത് അത് പ്രൊപ്പണ്ടയാണെന്ന് തിരിച്ചറിഞ്ഞാല്‍ അതിന്‍റെ ഉദ്ദേശ്യം നടക്കില്ല. അത് ഒരു പ്രത്യേക വിഭാഗം ആ വിഭാഗത്തിനായി പറയുന്നു എന്നല്ലേ തോന്നുകയുള്ളു. അത് കണ്ടിട്ട് നമുക്ക് എന്തെങ്കിലും മാറ്റം വരുമോ? വരില്ല. ഈ വിവാദങ്ങളെ ഞാന്‍ പുച്ഛത്തോടെയാണ് കാണുന്നത്. തികഞ്ഞ പുച്ഛത്തോടെയാണ് കാണുന്നത്, അത് ആരുണ്ടാക്കിയാലും ശരി.
നിരവധി അഭ്യൂഹങ്ങളും വേര്‍ഷനുമൊക്കെ ഞാന്‍ കേള്‍ക്കുന്നുണ്ട്. അതൊക്കെ ആളുകള്‍ക്ക് എങ്ങനെ വേണമെങ്കിലും വളച്ചൊടിച്ച് പറയാം. പക്ഷപാതപരമായ രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും അവതരിപ്പിക്കാനും എളുപ്പമാണ്. എന്നിരുന്നാലും വിവാദത്തിനപ്പുറം, ആത്യന്തികമായി പ്രേക്ഷകന് അല്ലെങ്കില്‍ മനുഷ്യന് എന്തെങ്കിലും ഗുണം വേണ്ടേ.മോഹന്‍ലാല്‍ എന്നാല്‍ ഒരു സ്ഥാനമാണ്. ആ പ്രൊഡക്റ്റ് വില്‍ക്കണമെങ്കില്‍ അതിന്‍റെതായ ചിലകാര്യങ്ങള്‍ സിനിമയില്‍ വേണം. ഉദാഹരണത്തിന്, മോഹന്‍ലാലിന്റെ അച്ഛനായി വഴിയേ പോകുന്ന ഒരാളെ വച്ചുകഴിഞ്ഞാല്‍, അത് അച്ഛനാണെന്ന് ആരും വിശ്വസിക്കില്ല എനിക്കൊന്നും അങ്ങനെയൊരു ഇമേജ് ഉണ്ടാകരുതെന്നാണ് ആഗ്രഹം.