പരുഷമായ പെരുമാറ്റത്തിന്‍റെ പേരില്‍ പലപ്പോഴും വിമര്‍ശനത്തിന് വിധേയ ആവാറുള്ള സെലിബ്രിറ്റി ആണ് ജയ ബച്ചന്‍. ആരാധകരോടും അടുപ്പക്കാരോടും പോലും പരസ്യമായി തന്നെ ജയ ദേഷ്യപ്പെടാറുണ്ട്. എന്നാല്‍ ഇത്തവണ ആരാധകരോട് ജയ കലിപ്പ് കാണിച്ചതിനു കാരണമുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
അന്തരിച്ച നടന്‍ മനോജ് കുമാറിന്‍റെ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ടുള്ള പ്രാര്‍ഥനയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ജയയുടെ നിയന്ത്രണം നഷ്ടപ്പെട്ടത്. ഒരു ആരാധിക ജയയെ പിന്നില്‍ നിന്നും തട്ടിവിളിക്കുകയായിരുന്നു. തിരിഞ്ഞുനോക്കിയ ജയ കൈ തട്ടിമാറ്റുകയും ആരാധികക്കൊപ്പമുള്ള ആള്‍ ഫോട്ടോ എടുക്കുന്നത് കണ്ട് ദേഷ്യപ്പെടുകയുമായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഇതോടെ ജയയെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തി. ഇത്തവണ ജയയുടെ ഭാഗത്താണ് ന്യായമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെടുന്നത്. 'മരണാനന്തര ചടങ്ങിനിടയ്ക്കാണോ ഫോട്ടോയെടുക്കുന്നത്' എന്നാണ് ഒരു കമന്‍റ്. അതേസയം ആരാധിക ചെയ്തത് ശരിയായില്ലെന്നും എന്നാല്‍ ജയക്ക് അത് മാന്യമായി നിരസിക്കാമായിരുന്നു എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.