shine-video

 മിസ്റ്റർ മിസ് കിഡ്സ് കേരള ഗ്രാൻഡ് ഐക്കൺ വിജയിയെ കിരീടം അണിയിക്കാനെത്തിയ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. വിജയിക്ക് കിരീടം അണിയിച്ചത് ഷൈന്‍ ആയിരുന്നു. ഇതിനുപിന്നാലെ ട്രോഫി സമ്മാനിക്കുന്നതിനിടെ യുവതിയുടെ തലയില്‍ നിന്നും കിരീടം താഴെ വീണുരുണ്ടു. ഒട്ടും അമാന്തിക്കാതെ നടന്‍ ചാടിയിറങ്ങുന്നു. കിരീടമെടുത്ത് പെണ്‍കുട്ടിക്ക് അണിയിച്ചുകൊടുക്കുന്നു.

ഈ വിഡിയോ വൈറലാവുകയാണ്. ഷൈനിന്‍റെ വിഡിയോക്ക് താഴെ രസകരമായ കമന്‍റുകളും നിറയുന്നുണ്ട്. ഇങ്ങേര് എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥയെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. തൊപ്പിയും കാവി മുണ്ടും കറുപ്പും വെളുപ്പും കലര്‍ന്ന ഷര്‍ട്ടും ധരിച്ചാണ് ഷൈന്‍ പരിപാടിക്കെത്തിയത്. ഷൈനിനെക്കൂടാതെ ഹണി റോസ്, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരും പരിപാടിക്കെത്തിയിരുന്നു.

പൊതുപരിപാടികളിലും അഭിമുഖങ്ങളിലും തുറന്നുപറച്ചിലുകള്‍കൊണ്ടും പ്രവര്‍ത്തനരീതികള്‍ കൊണ്ടും വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന നടനാണ് ഷൈന്‍ ടോം ചാക്കോ. വിഡിയോക്ക് താഴെ ഷൈനിനെ പരിഹസിച്ചും പിന്തുണച്ചും കമന്റുകള്‍ നിറയുന്നുണ്ട്. 

ENGLISH SUMMARY:

The video of actor Shine Tom Chacko crowning the winner of Mr. Miss Kids Kerala Grand Icon is going viral on social media. Shine Tom Chacko was the one who placed the crown on the winner's head. However, while presenting the trophy, the crown fell off the young girl's head. Without any hesitation, the actor jumped down, took the crown, and placed it back on the girl's head. This video is going viral.