സംശയത്തെത്തുടര്‍ന്ന് ഭാര്യയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ്. ബംഗളൂരു ചിക്കത്തൊഗൊരുവില്‍ വെള്ളിയാഴ്ച്ച രാത്രിയാണ് കൊലപാതകം നടന്നത്. ഭാര്യയ്ക്ക് മറ്റാരെങ്കിലുമായി ബന്ധമുണ്ടോയെന്ന സംശയത്തെത്തുടര്‍ന്ന് വര്‍ഷങ്ങളായി ഇരുവരും മാറിത്താമസിക്കുകയായിരുന്നു. പ്രതി കൃഷ്ണപ്പയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വീട്ടുജോലിക്കാരിയായ ശാരദയും ബാഗേപ്പള്ളി സ്വദേശിയായ കൃഷ്ണപ്പയും നാലുവര്‍ഷമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. ശാരദ വീട്ടുജോലി കഴിഞ്ഞ് തിരിച്ചുവരുന്ന സമയം അറിയാവുന്ന കൃഷ്ണപ്പ വെള്ളിയാഴ്ച്ച രാത്രി എട്ടുമണി സമയത്താണ് കടയില്‍ നിന്നും വാങ്ങിയ രണ്ട് പുത്തന്‍കത്തിയുമായി വഴിയില്‍ കാത്തിരുന്നത്. കണ്ടയുടന്‍ തന്നെ ശാരദയുടെ കഴുത്തില്‍ നിരവധി ആഞ്ഞുകുത്തുകയായിരുന്നു.
കരച്ചിലും ബഹളവും കേട്ട് ഓടിയെത്തിയ പരിസരവാസികളാണ് ഇയാളെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്. 17 വര്‍ഷം മുന്‍പ് വിവാഹിതരായ ദമ്പതികള്‍ക്ക് 15ഉം 12ഉം വയസുള്ള രണ്ടു കുട്ടികളുമുണ്ട്. മകള്‍ ശാരദയ്ക്കൊപ്പവും മകന്‍ കൃഷ്ണപ്പയ്ക്കൊപ്പവുമായിരുന്നു താമസിച്ചിരുന്നത്.