മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ബറോസ്. ഡിസംബർ 25ന് പുറത്തിറങ്ങിയ ചിത്രം തിയറ്ററില്‍ പരാജയം ആയിരുന്നു. ബോക്സ് ഓഫീസിലും ചിത്രത്തിന് കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. മോശം തിരക്കഥയുടെ പേരിലും അഭിനയത്തിന്റെ പേരിലും വലിയ വിമർശനങ്ങളാണ് സിനിമ ഏറ്റുവാങ്ങിയത്. എന്നാല്‍ ഇപ്പോഴിതാ സിനിമയെത്തേടി രണ്ട് അംഗീകാരങ്ങൾ ആണ് എത്തിയിരിക്കുന്നത്.
48ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്‌സിൽ രണ്ട് അവാർഡുകൾ ബറോസ് സ്വന്തമാക്കി. മികച്ച വസ്ത്രാലങ്കാരം, മികച്ച മേക്കപ്പ്മാന്‍ എന്നി കാറ്റഗറികളിലാണ് ബറോസിന് പുരസ്‌ക്കാരങ്ങൾ ലഭിച്ചത്. ഗുര്‍പ്രീത് കൗര്‍, ഭൂപാലന്‍ മുരളി എന്നിവർക്ക് മികച്ച മേക്കപ്പ്മാനുള്ള അവാർഡ് ലഭിച്ചപ്പോൾ ജ്യോതി മദനാനി സിങ് മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരവും നേടി.