thudarum-movie-mohanlal

TOPICS COVERED

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ്  'തുടരും'. ഏപ്രിൽ 25 ന് തിയറ്ററുകളിൽ എത്തുന്ന സിനിമ കാണാൻ ആരാധകർ അതിരാവിലെ എഴുന്നേറ്റ് ഓടണ്ട കാര്യമില്ലാ, നേരത്തെ എമ്പുരാന്‍ ആദ്യ ഷോ രാവിലെ ആറുമണിക്കായിരുന്നു. 'തുടരും' സിനിമയുടെ ഫസ്റ്റ് ഷോ ആരംഭിക്കുന്നത് രാവിലെ 10 മണിക്കാണെന്നാണ് റിപ്പോർട്ടുകൾ. മോഹൻലാൽ ഫാൻസ്‌ ക്ലബ് ആണ് പോസ്റ്റർ പങ്കുവെച്ച് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നർമ്മ മുഹൂർത്തങ്ങളും നിറയെ ഫാമിലി ഇമോഷൻസിനും ഒപ്പം അല്പം നിഗൂഢതയും ബാക്കിവെച്ചാണ് സിനിമയുടെ ഇതുവരെയുള്ള അപ്ഡേറ്റുകൾ പുറത്തുവിട്ടിരിക്കുന്നത്. മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുടരും.

ENGLISH SUMMARY:

The much-awaited Mohanlal film Thudarum is all set to hit theatres on April 25. Unlike Empuraan, which had its first show at 6 AM, reports suggest that Thudakkam will begin screening with its first show at 10 AM. This information was shared by Mohanlal fans' clubs through official poster updates. Fans, who are eagerly awaiting the film, can rest easy knowing they won’t have to rush to theatres in the early morning hours.