വിവാഹമോചനത്തിന് ശേഷം നടന്‍ പ്രഭുദേവക്കൊപ്പമുള്ള ബന്ധത്തെ പറ്റി മനസ് തുറന്ന് റംലത്ത്. മക്കളുടെ കാര്യത്തില്‍ പ്രഭുദേവ അതീവ ശ്രദ്ധാലുവാണെന്നും കുട്ടികളാണ് അദ്ദേഹത്തിന്‍റെ ജീവിതമെന്നും റംലത്ത് പറഞ്ഞു. കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം തങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്യാറുണ്ടെന്നും അവല്‍ വികടന് നല്‍കിയ അഭിമുഖത്തില്‍ റംലത്ത് പറഞ്ഞു.
'പ്രഭുദേവ നല്ലൊരു അച്ഛനാണ്. മക്കളെന്നാല്‍ അദ്ദേഹത്തിന് ജീവനാണ്. ഇരുവരുമായി വളരെയധികം അറ്റാച്ച്ഡ് ആണ്. എന്തുണ്ടെങ്കിലും പരസ്പരം പറയുന്ന അച്ഛനും മക്കളുമാണ് അവര്‍. കുട്ടികളെ ഭക്ഷണമൂട്ടുകയും കുളിപ്പിക്കുകയുമൊക്കെ ചെയ്തിരുന്നയാളാണ്. മക്കള്‍ക്ക് എന്താണ് ഇഷ്ടം അതുമാത്രമേ അദ്ദേഹം ചെയ്യൂ, അവര്‍ക്കിഷ്ടമില്ലാത്തതൊന്നും ചെയ്യാറില്ല. കുട്ടികളാണ് അദ്ദേഹത്തിന്‍റെ ജീവിതം.
ജീവിതത്തില്‍ ഒരുഘട്ടമായപ്പോള്‍ മക്കളെ ഒറ്റയ്ക്ക് നോക്കേണ്ടഘട്ടം വന്നു. വിവാഹമോചിതയായെങ്കിലും പ്രഭുദേവയുടെ പിന്തുണ നന്നായുണ്ടായിരുന്നു. അത് ഈ നിമിഷം വരെയുമുണ്ട്. കുട്ടികളെക്കുറിച്ചുള്ള എന്തു വിഷയവും പരസ്പരം ചര്‍ച്ച ചെയ്യും,' റംലത്ത് പറഞ്ഞു.
തനിക്ക് പ്രഭുദേവയോട് ദേഷ്യമില്ലെന്നും റംലത്ത് കൂട്ടിച്ചേര്‍ത്തു. പിരിഞ്ഞതിനുശേഷം എന്നേക്കുറിച്ച് എന്തെങ്കിലും മോശമായി പറഞ്ഞിട്ടുണ്ടെങ്കിലാണല്ലോ അദ്ദേഹത്തോട് ദേഷ്യം വരിക. എന്നേക്കുറിച്ച് ഒരുവാക്കുപോലും അദ്ദേഹം അങ്ങനെ പറഞ്ഞിട്ടില്ല. അങ്ങനെ ഒരാളേക്കുറിച്ച് ഞാനും മോശമായി പറയില്ലെന്നും അവര്‍ പറഞ്ഞു.
1995-ലായിരുന്നു പ്രഭുദേവയുടേയും റംലത്തിന്‍റേയും വിവാഹം കഴിഞ്ഞത്. ഇവര്‍ പിന്നീട് ലത എന്ന് പേര് മാറ്റിയിരുന്നു. പ്രഭുദേവ നയന്‍താരയുമായി പ്രണയത്തിലായതിനുശേഷമാണ് 2011-ല്‍ റംലത്ത് വിവാഹമോചനം നേടിയത്. 2012-ല്‍ നയന്‍താരയുമായിമായി പിരിഞ്ഞതിനുശേഷം താരം ഡോക്ടറായ ഹിമാനി സിങ്ങിനെ വിവാഹംചെയ്തിരുന്നു.