ബോളിവുഡിൽ ഏറ്റവും ഫാൻ ബേസുള്ള നടന്മാരിൽ ഒരാളാണ് സല്‍മാന്‍ ഖാന്‍. തന്റെ ഫിറ്റ്നസിനെ ചോദ്യം ചെയ്തുള്ള ട്രോളുകൾക്ക് സൽമാൻ ഖാൻ തന്നെ മറുപടി നൽകിയത് വൈറലായിരുന്നു. ഇപ്പോഴിതാ, കഴിഞ്ഞ ദിവസം എക്സിൽ പോസ്റ്റ്‌ ചെയ്ത വീഡിയോ ആണ് ഇപ്പൊ സല്ലു ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 

തന്റെ ഫാമിലെ ഒരു മരത്തിൽ അനായാസമായി കയറി ബെറി പഴങ്ങൾ പറിക്കുന്ന വിഡിയോ ആണ് സൽമാൻ പങ്കുവെച്ചത്. 

'ബെറി നിങ്ങൾക്ക് നല്ലത്' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ ഷെയര്‍ ചെയ്തത്. സല്‍മാന്‍ മരത്തിനു മുകളില്‍ കയറി മരം ബെറിപഴങ്ങള്‍ കുലുക്കി വീഴുത്തുകയാണ്. ബെറി പഴങ്ങള്‍ നെറ്റ് വിരിച്ച് ശേഖരിക്കുന്നതും വിഡിയോയില്‍ കാണാവുന്നതാണ്. പഴങ്ങള്‍ പറിച്ചെടുത്ത ശേഷം തിരിച്ചിറങ്ങുന്നതോടെയാണ് വിഡിയോ അവസാനിക്കുന്നത്. 

വിഡിയോ വന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ പോസ്റ്റ് വൈറലായി. അദ്ദേഹത്തിന്റെ ഫിറ്റ്നസിനെ പ്രശംസിച്ചുകൊണ്ടുള്ള ആരാധകരുടെ കമന്‍റുകള്‍ കൊണ്ട് കമന്റ് ബോക്സ് നിറഞ്ഞു. സല്ലു ഭായ് ഈ പ്രായത്തിലും മരം കയറുന്നുണ്ട്, അദ്ദേഹത്തിന്റെ ഫിറ്റ്നസിനെ കുറിച്ച് ട്രോളുന്നവർക്ക് നാല് നിലകൾ പോലും കയറാൻ കഴിയില്ല എന്ന് ഒരു ആരാധകന്റെ കമന്റ്‌. അതേസമയം, സൽമാന്റെ പുതിയ ചിത്രം  'സിക്കന്ദർ' ബോക്സ്‌ ഓഫിസിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കിയില്ല.