കഴിഞ്ഞ അഞ്ചാറുവര്‍ഷംകൊണ്ട് ഇന്ത്യയില്‍ പുരോഗതിയാണോ അധോഗതിയാണോ ഉണ്ടായത് എന്ന ചോദ്യത്തിന് പിന്നാലെ നടന്‍ ടൊവിനോ തോമസിനെതിരെ കടുത്ത സൈബര്‍ ആക്രണം. സോഷ്യല്‍ മീഡിയയില്‍ താരത്തിന്‍റെ പോസ്റ്റുകള്‍ക്ക് കീഴിവ്‍ നിരവദി മോശം കമന്‍റുകളാണ് പ്രത്യക്ഷപ്പെടുന്നത്.
'കേരളത്തെക്കുറിച്ചും രണ്ട് വാക്ക് പറയൂ.. കാണട്ടെ ധൈര്യം. താങ്കളൊക്കെ ഏത് യൂണിവേഴ്സിൽ ആണോ ജീവിക്കുന്നത്. കഷ്ടം',
'5, 6 വർഷം കൊണ്ട് ഇന്ത്യക്ക് നല്ല പുരോഗതിയുണ്ട്', 'പക്ഷേ കേരളത്തിൽ അധോഗതി ആയതു കൊണ്ട് ടൊവിനോ കാണാത്തതാ',
'ലൊക്കേഷൻ പറയ് ഇഡിക്ക് കൊടുക്കാനാണ്', 'ടിനോവ വടി കൊടുത്തു അടി മേടിച്ച പോലെ ആയി', 'സൗദി പൗരതത്തിന് അപ്ലൈ ചെയ്യ്' എന്ന് തുടങ്ങി കടുത്ത അശ്ലീല കമന്‍റുകള്‍ വരെയാണ് ടൊവിനോയുടെ പ്രൊഫൈലില്‍ വരുന്നത്.
ബേസില്‍ ജോസഫ് നായകനായ ചിത്രം മരണമാസിനുണ്ടായ പ്രദര്‍ശനവിലക്കില്‍ പ്രതികരിക്കവേയായിരുന്നു ചിത്രത്തിന്‍റെ നിര്‍മാതാവ് കൂടിയായ ടൊവിനോ തോമസിന്‍റെ പരാമര്‍ശങ്ങള്‍ ഉണ്ടായത്. ട്രാന്‍സ്‌ജെന്‍ഡര്‍ ആയ വ്യക്തി സിനിമയില്‍ അഭിനയിക്കുന്നതുകൊണ്ടാണ് സൗദിയില്‍ പ്രദര്‍ശന നിയന്ത്രണം എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
സൗദിയെപ്പറ്റി നമുക്ക് എല്ലാര്‍വര്‍ക്കും അറിയാമെന്നും ഭേദഗതികള്‍ക്കായി അതിന്‍റേതായ സമയം കൊടുക്കൂവെന്നും ടൊവിനോ പറഞ്ഞു. 2019-ല്‍ പോയപ്പോള്‍ കണ്ട സൗദിയല്ല 2023-ല്‍ പോയപ്പോള്‍ കണ്ടതെന്നും എന്നാല്‍ 2019-ല്‍ ഇന്ത്യ ഉണ്ടായിരുന്നതിനേക്കാള്‍ പ്രോഗ്രസീവായാണോ, റിഗ്രസീവായിട്ടാണോ മാറിയിരിക്കുന്നതെന്നും ടൊവിനോ ചോദിച്ചു.