ബേസിൽ ജോസഫ് നായകനായി എത്തുന്ന 'മരണമാസ്' എന്ന ചിത്രത്തിന്‍റെ പോസ്റ്റര്‍ വൈറലാകുകയാണ്. മെര്‍സല്‍ റഫറന്‍സോടുകൂടി എത്തുന്ന ചിത്രത്തിന്‍റെ പോസ്റ്റര്‍ ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. കോമഡി സസ്പെന്‍സ് ത്രില്ലറായാണ് ചിത്രമെത്തുന്നതെന്ന സൂചനകളാണ് ട്രെയിലര്‍ തരുന്നത്.
ചിത്രത്തില്‍ വേറിട്ട ലുക്കിലാണ് രാജേഷ് മാധവനും ബേസില്‍ ജോസഫും എത്തുന്നത്. ട്രെയിലറിനും പിന്നാലെ എത്തിയ പോസ്റ്ററിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
മെര്‍സല്‍ സ്റ്റെലില്‍ പൊലിസ് സ്റ്റേഷന്‍റെ മുന്നില്‍ നില്‍ക്കുന്ന ബേസിലിനെയാണ് പോസ്റ്ററില്‍ കാണുന്നത്. ദളപതി റഫറന്‍സ് എന്നാണ് ആരാധകര്‍ കമന്‍റ് ബോക്സില്‍ പറയുന്നത്. എമ്പുരാന്‍ വിവാദങ്ങള്‍ക്ക് പിന്നാലെ മെര്‍സല്‍ ഇറങ്ങിയ സമയത്ത് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വരെ വന്നിട്ടും മാപ്പ് പറയാതിരുന്ന വിജയ്‍യുടെ നിലപാടിന് കയ്യടിക്കുന്ന മലയാളികള്‍ക്കിടയിലേക്കാണ് ബേസിലിന്‍റെ മെര്‍സല്‍ സ്റ്റെല്‍ പോസ്റ്ററെത്തുന്നത്.
വിഷു റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന ചിത്രം വാഗതനായ ശിവപ്രസാദാണ് സംവിധാനം ചെയ്യുന്നത്. ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ പ്രൊജക്ടസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംവിധായകൻ ശിവപ്രസാദും സിജു സണ്ണിയും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.