നടി അനുപമ പരമോശ്വരനും ധ്രുവ് വിക്രവും തമ്മില്‍ പ്രണയത്തിലോ? സോഷ്യല്‍ മീഡിയയില്‍ ചൂട് പിടിച്ച ചര്‍ച്ച. ഇരുവരുടേതെന്ന രീതിയില്‍ പ്രചരിക്കുന്ന ചിത്രമാണ് ചര്‍ച്ചകള്‍ക്ക് പിന്നില്‍. അനുപമ പരമേശ്വരനും ധ്രുവ് വിക്രമും ലിപ്‌ലോക്ക് ചെയ്യുന്ന തരത്തിൽ ബ്ലൂമൂണ്‍ എന്ന സ്‌പോട്ടിഫൈ ലിസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ആണ് പ്രചരിക്കുന്നത്. ചിത്രത്തിൽ അനുപമയുടെയും ധ്രുവിന്റെയും മുഖസാദൃശ്യമുള്ള രണ്ടുപേർ ചുംബിക്കുന്നതായാണ് കാണുന്നത്. ഇതോടെയാണ് ഡേറ്റിങ് ചര്‍ച്ചകള്‍ ഉയര്‍ന്നത്.
മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ബൈസണ്‍ എന്ന ചിത്രത്തിലാണ് ഇരുവരും ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സ്ക്രീൻഷോട്ട് ചിത്രത്തിന്റെ ഭാഗമാണോ എന്ന സംശയവും ചിലർ പ്രകടിപ്പിക്കുന്നുണ്ട്. ഡ്രാഗണ്‍ എന്ന ചിത്രമാണ് അനുപമയുടെതായി ഒടുവില്‍ തിയറ്ററുകളില്‍ എത്തിയത്. 2022 റിലീസ് ചെയ്ത മഹാനാണ് ധ്രുവ് വിക്രത്തിന്‍റേതായി ഒടുവില്‍ പുറത്തുവന്നത്.