മകളുടെ ഓര്‍മദിനത്തില്‍ വേദനിപ്പിക്കുന്ന കുറിപ്പുമായി ഗായിക കെ.എസ്.ചിത്ര. മകളുടെ ചിത്രം പങ്കുവച്ച് നീ ഇന്നും എന്‍റെ ഹൃദയത്തില്‍ ജീവിച്ചിരിക്കുന്നു എന്നാണ് ചിത്ര കുറിച്ചത്. മകളെ നഷ്ടപ്പെട്ടതിന്റെ വേദന അളക്കാനാവാത്തതാണെന്നും ഒരു ദിവസം നാം കണ്ടുമുട്ടുമെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ചിത്ര പറഞ്ഞു.
‘എനിക്ക് ഇനി നിന്നെ തൊടാൻ കഴിയില്ല, നിന്നെ കേൾക്കാൻ കഴിയില്ല, നിന്നെ കാണാൻ കഴിയില്ല, പക്ഷേ നീ എന്റെ ഹൃദയത്തിൽ ജീവിച്ചിരിക്കുന്നതിനാൽ എനിക്ക് നിന്നെ എപ്പോഴും അനുഭവിക്കാൻ കഴിയും. എന്റെ പ്രിയപ്പെട്ടവളേ, നഒരു നാള്‍ നാം വീണ്ടും കണ്ടുമുട്ടും! നിന്നെ നഷ്ടപ്പെട്ടതിന്റെ വേദന അളക്കാനാവാത്തതാണ്. ആകാശത്തിലെ ഏറ്റവും വലിയ നക്ഷത്രം നീയാണെന്ന് എനിക്കറിയാം. സ്രഷ്ടാവിന്റെ ലോകത്ത് നീ നന്നായി ജീവിക്കുന്നുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’, ചിത്ര കുറിച്ചു.
വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ 2002ലാണ് കെ.എസ്.ചിത്രയ്ക്കും ഭർത്താവ് വിജയശങ്കറിനും ഒരു മകൾ പിറന്നത്. എന്നാൽ2011ല്‍ ദുബായിലെ വില്ലയിൽ നീന്തൽകുളത്തിൽ വീണ് ഒമ്പത് വയസ്സുകാരിയായ നന്ദന മരണപ്പെടുകയായിരുന്നു.