മോഹൻലാൽ പൃഥ്വിരാജ് ചിത്രം എമ്പുരാനിലെ പാട്ട് യൂട്യൂബിൽ തരംഗമാകുന്നു. ‘എമ്പുരാനേ...’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ദീപക് ദേവ് ഈണമൊരുക്കിയിരിക്കുന്നു. ആനന്ദ് ശ്രീരാജ്, അലംകൃത മേനോൻ പൃഥ്വിരാജ് എന്നിവർ ചേർന്നാണു ഗാനം ആലപിച്ചത്.
അലംകൃതയുടെ ആലാപനം ഗംഭീരമെെന്നാണ് ആരാധകരുടെ വിലയിരുത്തൽ. ‘പാട്ട് അലംകൃത തൂക്കി’ എന്ന തരത്തിലുള്ള കമന്റുകളും എത്തിക്കഴിഞ്ഞു. അതേ സമയം മലയാളത്തില്‍ എക്കാലത്തെയും വലിയ കളക്ഷന്‍ നേടിയ സിനിമയാണ് എമ്പുരാന്‍. 250 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ആദ്യ മലയാള സിനിമയും. മാര്‍ച്ച് 27 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം ഓപണിംഗ് കളക്ഷന്‍ മുതല്‍ ബോക്സ് ഓഫീസിലെ റെക്കോര്‍ഡുകള്‍ പലതും തകര്‍ത്തിരുന്നു. വിഷു റിലീസുകള്‍ക്കിടയിലും എമ്പുരാന് ഷോകളും പ്രേക്ഷകരുമുണ്ട്. ഇപ്പോഴിതാ തിയറ്ററുകളിലെത്തി രണ്ട് ആഴ്ചകള്‍ക്കിപ്പുറം ഇതുവരെ എത്താതിരുന്ന ഒരു വിദേശ മാര്‍ക്കറ്റിലേക്ക് കൂടി എത്തുകയാണ് എമ്പുരാന്‍.