മുറിവ് എന്ന ഗാനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത് സൈബറാക്രമണമെന്ന് ഗായിക ഗൗരി ലക്ഷ്മി. നെഗറ്റീവ് പബ്ലിസിറ്റി ആണെങ്കിലും യൂട്യൂബില്‍ പാട്ട് കേള്‍ക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായി. പക്ഷേ, ആദ്യദിവസങ്ങളില്‍ വ്യക്തിപരമായി ബുദ്ധുമുട്ടുതോന്നി. മോശമായി ഒന്നും പാട്ടില്‍ ഇല്ലെന്നും ഒരു പ്രത്യേക ജെന്‍ഡറിന്റെ പ്രശ്നങ്ങള്‍ അവതരിപ്പിച്ചതുകൊണ്ടാണ് ചിലര്‍ക്ക് പാട്ട് ഇഷ്ടപ്പെടാത്തതെന്നും ഗൗരി മനോരമ ന്യൂസിനോട് പറഞ്ഞു.