പി.ജയചന്ദ്രന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നും ആശുപത്രിയിലാണെന്നും പറയുന്ന ചിത്രവും കുറിപ്പും കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ, പ്രചരിക്കുന്നതിൽ വാസ്തവമില്ലെന്ന് കുടുംബം വ്യക്തമാക്കി .ജയചന്ദ്രൻ ആരോഗ്യവാനാണെന്നും മറ്റു തരത്തിലുള്ള അവശതകള്‍ ഇല്ലെന്നുമാണ് വിവരം.
മാർച്ച് മൂന്നിന് പി.ജയചന്ദ്രൻ തന്‍റെ എൺപതാം പിറന്നാൾ ആഘോഷിച്ചിരുന്നു. അരനൂറ്റാണ്ടിലേറെയായി ചലച്ചിത്ര പിന്നണി ഗാനരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന പി.ജയചന്ദ്രന് 2021ൽ ജെ സി ഡാനിയേല്‍ പുരസ്കാരം ലഭിച്ചിരുന്നു. 1965ല്‍ ‘കുഞ്ഞാലി മരയ്ക്കാര്‍’ എന്ന ചിത്രത്തില്‍ പി. ഭാസ്കരന്റെ രചനയായ ‘ഒരു മുല്ലപ്പൂമാലയുമായ്’ എന്ന ഗാനം പാടിക്കൊണ്ട് ചലച്ചിത്ര പിന്നണി ഗാനരംഗത്ത് പ്രവേശിച്ച ജയചന്ദ്രന്‍, വിവിധ ഭാഷകളിലായി പതിനായിരത്തില്‍പ്പരം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം അഞ്ചുതവണ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.