പാട്ടും, വർത്തമാനവും, ഓണക്കളിയുമൊക്കെയായി ഗായകരുടെ സംഗമം. ഗായകരുടെ കൂട്ടായ്മയായ സമവും, മനോരമ ഓൺലൈനും, കെഎൽഎം ആക്സിവ ഫിൻവെസ്റ്റും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷമാണ് വേറിട്ട അനുഭവമായത്.
'സംഗീതം സമം ഓണം' എന്ന പേരിൽ ലാണ് അവരെല്ലാം ഒത്തുചേർന്നത്.
കെ.എസ്.ചിത്ര, മിൻമിനി, വിധു പ്രതാപ്, രാജലക്ഷ്മി, സിത്താര കൃഷ്ണകുമാർ, ജ്യോത്സ്ന, സയനോര, അഫ്സൽ, തുടങ്ങി മലയാളത്തിലെ പ്രമുഖ ഗായകരെല്ലാം ആഘോഷത്തിനെത്തി. ഉച്ചയ്ക്കാരംഭിച്ച ആഘോഷം വൈകിട്ടുവരെ നീണ്ടു