നമുക്കെല്ലാം ഓണം കഴിഞ്ഞെങ്കിലും ചിലയിടങ്ങളിൽ ഓണാഘോഷങ്ങൾ ഇപ്പോളും തുടരുകയാണ്. എന്നാൽ ഇത് വെറുമൊരു ഓണാഘോഷമല്ല, ഒരു നാടിന്റെ ഉല്‍സവമാണ്. അന്നം തന്ന മണ്ണ് സംരക്ഷിക്കാൻ ഒരു നാടൊന്നാകെ മണ്ണിൽ ഇറങ്ങിയ ഉത്സവമാണ് തിരുവനന്തപുരം ജില്ലയിലെ ചെല്ലഞ്ചി ഗ്രാമത്തിൽ കാണാനായത്. ഒരു നാട്ടിൻപുറത്തെ ആഘോഷങ്ങൾക്കപ്പുറം മൺമറയുന്ന കാർഷിക സമൃദ്ദി വീണ്ടെടുക്കുക കൂടിയാണ് 28–ാം ഓണത്തിനോട് അനുബന്ധിച്ചുള്ള ഈ ആഘോഷങ്ങള്‍.
ഒരു നാടൊന്നാകെ മണ്ണിലിറങ്ങിയ മനുഷ്യർക്ക് ആവേശം പകരുന്ന കാഴ്ച. അണപൊട്ടിയൊഴുകുന്ന ആഹ്ലാദംപോലെ ആവേശമൊട്ടും ചോരാതെ അവർ ആർപ്പു വിളിക്കുകയാണ്.. മൈതാനങ്ങളിൽ മാത്രം കണ്ടിരുന്ന വടം വലിയും ഓട്ട മത്സരവും വെള്ളത്തിൽ തിമിർക്കുകയാണ്.