jayachandran-song

TOPICS COVERED

ആരോഗ്യം വീണ്ടെടുത്ത് മലയാളികളുടെ ഭാവഗായകൻ പി.ജയചന്ദ്രൻ വീണ്ടും മൈക്കിനുമുന്നിലെത്തി. ഗുരുവായൂരപ്പനെ സ്തുതിച്ചുകൊണ്ടുള്ള ഗാനമാണ് അദ്ദേഹം  ആലപിച്ചത്. തൃശൂരിലെ സ്റ്റുഡിയോയിൽ വച്ചായിരുന്നു റെക്കോർഡിങ്. ഗുരുവായൂരപ്പന്റെ കൃപയാലാണ് വീണ്ടും പാടാൻ സാധിച്ചതെന്നും ഭഗവാൻ നിശ്ചയിക്കുന്ന അത്രയും കാലം താൻ പാടുമെന്നും ജയചന്ദ്രൻ മാധ്യമങ്ങളോടു പ്രതികരിച്ചു.

‘എല്ലാം ഗുരുവായൂരപ്പന്റെ കൃപയാണ്. പിന്നെ നിങ്ങളുടെയെല്ലാം പ്രാർഥനയും കൊണ്ടാണ് ഞാൻ ഇപ്പോഴും തുടരുന്നത്. ഗുരുവായൂരപ്പൻ നിശ്ചയിക്കുന്നവരെ ഞാൻ പാടും. കിടന്നുറങ്ങുന്നതിനു മുൻപ് ഗുരുവായൂരപ്പനെ പ്രാർഥിക്കാറുണ്ട്. എന്റെ ജീവൻ ഞാൻ ഭഗവാന്റെ കാൽക്കൽ വയ്‌ക്കും’, ജയചന്ദ്രൻ പറഞ്ഞു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ജയചന്ദ്രൻ വിശ്രമത്തിലായിരുന്നു.