ram-gopal-varma-music-ai

എല്ലാമേഖലയിലും എഐ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ സജീവമാണ്. ഇപ്പോഴിതാ സംഗീത നിര്‍മ്മാണത്തില്‍ മുഴുവനായും എഐ ഉപയോഗിച്ചൊരു പരീക്ഷണത്തിനൊരുങ്ങുകയാണ് സംവിധായകനായ രാം ഗോപാല്‍ വര്‍മ. സം​ഗീത നിർമ്മാണത്തിൽ മുഴുവനായും മനുഷ്യരെ ഒഴിവാക്കി ഒരു പരീക്ഷണം. അതാണ് രാം ​ഗോപാൽ വർമ്മ അദ്ദേഹത്തിന്‍റെ പുതിയ ചിത്രമായ 'സാരി'യിൽ പരീക്ഷിക്കുന്നത്.

ചിത്രത്തിലെ പാട്ടുകളും പശ്ചാത്തലസം​ഗീതവും ഉൾപ്പടെ മുഴുവനും ചെയ്തിരിക്കുന്നത് എഐ ഉപയോഗിച്ചാണ്. രാം ​ഗോപാൽ വർമ്മ തുടങ്ങി ആർജിവി- ഡെൻ എന്ന സം​ഗീത ചാനലിൽ മുഴുവൻ സം​ഗീതവും ചിട്ടപ്പെടുത്തുന്നത് എഐ ആയിരിക്കും.

രാം ഗോപാല്‍ വര്‍മ വാര്‍ത്താ കുറിപ്പില്‍ പറയുന്നതിങ്ങനെ, എഐ ആപ്പുകൾ ഉപയോ​ഗിച്ചുള്ള സം​ഗീതം മാത്രമുള്ള ആർജിവി-ഡെൻ ഞാനും എന്‍റെ പാർട്ണര്‍ രവി വർമ്മയും ചേർന്ന് തുടങ്ങുന്ന വിവരം എല്ലാവരെയും അറിയിക്കട്ടെ. 'സാരി' എന്ന പുതിയ ചിത്രത്തിൽ എഐയാണ് സംഗീതം ചെയ്തിട്ടുള്ളത്. അങ്ങനെ ചിത്രത്തിലെ പാട്ടും പശ്ചാത്തല സം​ഗീതവും എല്ലാം എഐ ആണ്. വളരെയധികം താമസിക്കാതെ സംഗീതമേഖല എഐ കീഴടക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഗീതം സാധാരണക്കാരിലേക്ക് എത്തുമെന്നും അദ്ദേഹം കുറിപ്പില്‍ സൂചിപ്പിച്ചു.