ഉണ്ണി മുകുന്ദന്‍ നായകനാവുന്ന മാര്‍ക്കോ എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്‍റെ ഗായകനെ മാറ്റി നിര്‍മ്മാതാക്കള്‍. ഇന്നലെ പുറത്തിറങ്ങിയ ബ്ലഡ് എന്ന ഫസ്റ്റ് സിംഗിള്‍ പാടിയത് ഡബ്സി ആയിരുന്നു. രവി ബസ്‍റൂര്‍ ആണ് മാര്‍ക്കോയിലെയും ഈണങ്ങള്‍ ഒരുക്കുന്നത്. എന്നാല്‍ ആദ്യ ഗാനത്തിന്‍റെ വിഡിയോ വന്നതിന് പിന്നാലെ ഡബ്സിയുടെ ആലാപനം പോരെന്നും ഈ ഗാനത്തിന് ചേരുന്ന ആലാപന ശൈലി അല്ലെന്നുമൊക്കെയുള്ള കമന്‍റുകള്‍ ധാരാളമായി എത്തി.തുടര്‍ന്നാണ് ഇതേ ഗാനം കെജിഎഫ് അടക്കമുള്ള ചിത്രങ്ങളിലെ ആലാപനം കൊണ്ട് ശ്രദ്ധ നേടിയ സന്തോഷ് വെങ്കിയെക്കൊണ്ട്  പാടിച്ച് പുറത്തിറക്കുകയായിരുന്നു. ഈ പാട്ടിന് സൈബറിടത്ത് കയ്യടിയാണ് ലഭിക്കുന്നത്. 

മലയാളത്തിലെ ഏറ്റവും വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന 'മാർക്കോ' സംവിധാനം ചെയ്യുന്നത് ഹനീഫ് അദേനിയാണ്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് , അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും അണിനിരക്കുന്നു. 

ENGLISH SUMMARY:

Crew of Marco replaced the singer in blood song, Dabzee to Santhosh Venky