goat-life-will-shine-at-the-oscars-original-score-and-songs-on-primary-list

ഓസ്കര്‍ പുരസ്കാരത്തിനുള്ള പ്രാഥമിക പട്ടികയില്‍ ഇടം പിടിച്ച്  ബ്ലെസി ചിത്രം ആടുജീവിതത്തിലെ സംഗീതം.ചിത്രത്തിലെ 'ഇസ്തിഗ്ഫര്‍', 'പുതുമഴ' എന്നീ പാട്ടുകളും ഒറിജിനല്‍ സ്കോറും ആണ് ഓസ്കാര്‍ പ്രാഥമിക പട്ടികയില്‍ ഇടം പിടിച്ചത്.  മികച്ച ഒറിജിനല്‍ ഗാനത്തിനും മികച്ച ഒറിജിനല്‍ സ്‌കോറിനുമുള്ള ഓസ്‌കര്‍ പുരസ്‌കാരത്തിന്റെ പ്രാഥമിക പട്ടികയില്‍ 89 ഗാനങ്ങളും 146 സ്കോറുകളുമാളുള്ളത്.ഡിസംബര്‍ 9ന് ആരംഭിക്കുന്ന വോട്ടിങ് 13നാണ് അവസാനിക്കുക. ഡിസംബര്‍ 17 നാണ് ചുരുക്കപ്പട്ടിക ഒദ്യോഗികമായി പ്രഖ്യാപിക്കുക.20 ഒറിജിനല്‍ സ്കോറും 15 പാട്ടുകളുമാണ് ചുരുക്കപ്പട്ടികയില്‍ ഉണ്ടാവുക. 

അടുത്തിടെ ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ പുരസ്‌കാരം 'ആടുജീവിതം' സ്വന്തമാക്കിയിരുന്നു. വിദേശ ഭാഷ ചിത്രങ്ങളുടെ വിഭാഗത്തില്‍ മികച്ച പശ്ചാത്തല സംഗീതത്തിനായുള്ള പുരസ്‌കാരമാണ് ചിത്രത്തിന് ലഭിച്ചത്. നേരത്തെ ചിത്രത്തിന്‍റെ സൗണ്ട് ട്രാക്ക്

ഗ്രാമി പുരസ്കാരത്തിനുള്ള പരിഗണനയ്ക്കായി അയച്ചെങ്കിലും അയോഗ്യമാക്കിയിരുന്നു. പുരസ്കാര സമിതി നിർദേശിച്ച ദൈർഘ്യത്തേക്കാൾ ഒരു മിനിറ്റ് കുറവായിപ്പോയി എന്നതായിരുന്നു അയോഗ്യതയ്കക്ക് കാരണം. ഇപ്പോള്‍ ഓസ്കറില്‍ ആടുജീവിതത്തിന് തിളങ്ങാനാകുമോ എന്ന ആകാംക്ഷയിലാണ് അണിയറ പ്രവര്‍ത്തകരും ആരാധകരും.

ഇപ്പോഴിതാ ഓസ്കർ പ്രാഥമിക പട്ടികയില്‍ ചിത്രത്തിന്റെ സംഗീതം ഇടം പിടിച്ചതോടെ വലിയ കാത്തിരിപ്പിലും ആവേശത്തിലുമാണ് അണിയറപ്രവർത്തകർ. ഓസ്കർ കേരളമണ്ണിലേക്കെത്തുമോ എന്നറിയാൻ ആരാധകരും ദിവസങ്ങളെണ്ണി കാത്തിരിക്കുന്നു.