ഓസ്കറിലെ മികച്ച ചിത്രത്തിനുള്ള ജനറൽ കാറ്റഗറിയിലെ പ്രാഥമിക പട്ടികയില്‍ ഇടംനേടി മലയാളചിത്രം ആടുജീവിതം. മികച്ച ചിത്രത്തിനുള്ള പ്രാഥമിക പട്ടികയിൽ ഇടംനേടിയ ആടുജീവിതത്തിനായുള്ള വോട്ടിങ് നാളെ മുതൽ ആരംഭിക്കും. 12ന് വോട്ടിങ് അവസാനിച്ച് നോമിനേഷൻ ലിസ്റ്റ് 17ന് പുറത്തുവരും. മികച്ച ചിത്രവും, നടനും സംവിധായകനും ഉൾപ്പെടെ ആറ് കാറ്റഗറികളിൽ പരിഗണിക്കപ്പെടാനാണ് ആടുജീവിതം അപേക്ഷ നൽകിയിട്ടുള്ളത്.
അതിനിടെ മോഷൻ പിക്ചേഴ്സ് സൗണ്ട് എഡിറ്റേഴ്സിന്റെ മികച്ച സൗണ്ട് എഡിറ്റിങിനുള്ള നോമിനേഷനും ആടുജീവിതം നേടി. മോഷൻ പിക്ചേഴ്സ് സൗണ്ട് എഡിറ്റേഴ്സിന്റെ പുരസ്കാര പ്രഖ്യാപനം ഫെബ്രുവരി 25ന് ലോസാഞ്ചൽസിൽ നടക്കും. Also Read: 'ആടുജീവിതത്തിന്‍റെ ആത്മാവ് സംഗീതമായിരുന്നു'; അവാര്‍ഡ് ലഭിക്കാത്തതില്‍ സങ്കടം: ബ്ലെസി
മികച്ച ചിത്രത്തിനുള്ള ഓസ്കറിന്റെ ആദ്യ റൗണ്ടിൽ ആടുജീവിതം എത്തിയതിൽ സന്തോഷമെന്ന് സംവിധായകൻ ബ്ലെസി മനോരമ ന്യൂസിനോട് പറഞ്ഞു.