ഗായിക അമൃത സുരേഷും മുന്‍ ഭര്‍ത്താവ് ബാലയുമായുള്ള പ്രശ്നങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലെ സ്ഥിരം ചര്‍ച്ചാവിഷയമായിരുന്നു. ഇന്‍റര്‍വ്യൂകളിലും വിഡിയോകളിലും അമൃതയേയും കുടുംബത്തെയും കുറിച്ചുള്ള ബാലയുടെ മോശം പരാമര്‍ശങ്ങളാണ് ചര്‍ച്ചക്ക് വഴി വെച്ചിരുന്നത്. ഇപ്പോഴിതാ അമൃത നേരിട്ട പ്രശ്നങ്ങളെക്കുറിച്ചും അതിന് ശേഷം വിവാഹത്തെക്കുറിച്ചുള്ള ചിന്താഗതിയില്‍ വന്ന മാറ്റങ്ങളെക്കുറിച്ചും തുറന്ന് പറയുകയാണ് ഗായികയും അമൃതയുടെ സഹോദരിയുമായ അഭിരാമി.
ബാലയുമായുള്ള വിവാഹത്തോട് മാതാപിതാക്കള്‍ക്ക് എതിര്‍പ്പായിരുന്നെന്നും പിന്നീട് അമൃതയുടെ വാശിക്ക് വീട്ടുകാര്‍ വഴങ്ങുകയായിരുന്നെന്നും അഭിരാമി പറയുന്നു. തന്‍റെ വിവാഹം ഒരിക്കല്‍ നടക്കാനിരുന്നതാണെന്നും എന്നാല്‍ പിന്നീട് അത് നടന്നില്ലെന്നും ഇപ്പോള്‍ വിവാഹം കഴിക്കാന്‍ തനിക്ക് താല്‍പ്പര്യം ഇല്ലെന്നുമാണ് അഭിരാമി വ്യക്തമാക്കുന്നത്. എന്നാല്‍ വിവാഹത്തോടുള്ള മനോഭാവത്തില്‍ മാറ്റം വന്നതിന് ശേഷം അനുയോജ്യനായ ഒരാള്‍ വന്നാല്‍ വിവാഹം കഴിക്കുമെന്നും താരം പറഞ്ഞു. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഭിരാമി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
അഭിരാമിയുടെ വാക്കുകള്‍
എന്‍റെ ചേച്ചിയുടെ സ്നേഹം സത്യമല്ലാത്തത് കൊണ്ടല്ല ആ വിവാഹബന്ധം ഇല്ലാതായത്. അമൃത വളരെ ചെറുപ്പത്തില്‍ കല്ല്യാണം കഴിച്ച ആളാണ്. എന്തുമാത്രം വാശിപിടിച്ചാണ് ആ കല്ല്യാണത്തിന് വേണ്ടി നിന്നതെന്ന് ഞങ്ങള്‍ക്ക് അറിയാം. കല്ല്യാണം കഴിക്കുന്നത് ഒരു വലിയ വീട്ടിലെ ആളെ ആയതുകൊണ്ടുതന്നെ ഞങ്ങള്‍ക്ക് ഒട്ടും താല്‍പ്പര്യം ഉണ്ടായിരുന്നില്ല. എല്ലാം ഒത്തുവന്നാലെ കല്ല്യാണം കഴിക്കാന്‍ പറ്റു. പ്രത്യേകിച്ചും ഈ കാലഘട്ടത്തില്‍. എനിക്ക് ഒരു കല്ല്യാണം ഒക്കെ ആയതാണ്. പക്ഷേ അത് പോയി. ഈ പ്രശ്നങ്ങള്‍ക്ക് ഇടയിലായതുകൊണ്ടാണ് ഞാന്‍ അതില്‍ നിന്ന് മാറിയത്. വിവാഹം കഴിക്കാന്‍ ഞാനിപ്പോള്‍ തയാറല്ല. കല്ല്യാണം കഴിച്ചാല്‍ തന്നെ ഞാന്‍ അതിനെ നോക്കുന്നത് വേറൊരു ഫില്‍റ്ററിലൂടെ ആയിരിക്കും. അത് എന്‍റെ പ്രശ്നമാണ്. എന്‍റെ ഫാമിലിയില്‍ ഉണ്ടായ ട്രോമയില്‍ നിന്ന് പുറത്ത് കടക്കാന്‍ സാധിച്ചാല്‍ ആ സമയത്ത് കറക്റ്റായ ഒരാള്‍ വന്നാല്‍ ഞാന്‍ ഉറപ്പായും വിവാഹം കഴിക്കും. ഇക്കാലത്ത് വിവാഹം വലിയൊരു തീരുമാനം ആണ്. വിവാഹം കഴിഞ്ഞത് മുതലേ ക്രൂരമായ പീഡനങ്ങളിലൂടെയാണ് അമൃതേച്ചി കടന്നുപോയത്.