റാപ്പര്‍ ഹണി സിങിന്‍റെ 'മില്യണയര്‍ ടൂര്‍' സംഗീത പരിപാടിക്ക് ആവേശ സ്വീകരണവുമായി ആരാധകര്‍. വെറും 10 മിനിറ്റില്‍ ഷോയുടെ ടിക്കറ്റുകള്‍ പൂര്‍ണമായും വിറ്റഴിഞ്ഞു. സൊമാറ്റൊയുടെ ഡിസ്ട്രിക്ട് ആപ്പില്‍ 20,000ത്തിലേറെ ആരാധകരുടെ വെര്‍ച്വല്‍ ക്യൂ അനുഭവപ്പെട്ടതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 1499 രൂപയാണ് സാധാരണ ടിക്കറ്റിന് നിശ്ചയിച്ചിരുന്ന വിലയെങ്കിലും 2500 രൂപ വരെ ഇത് ഉയര്‍ന്നു. ഗോള്‍ഡ് ബാല്‍ക്കണി (3999), മില്യണയര്‍ പിറ്റ് (6000 രൂപ) പ്രീമിയം ടിക്കറ്റ് (ആദ്യം 6500, പിന്നീട് 8500 ആയി ഉയര്‍ന്നു) എന്നിങ്ങനെയാണ് മറ്റ് ടിക്കറ്റുകളുെട വില.
ഫെബ്രുവരി 22ന് മുംബൈയിലാണ് മില്യണയര്‍ ടൂറിന് തുടക്കമാകുക. ലക്നൗവില്‍ ഫെബ്രുവരി 28, ഡല്‍ഹിയില്‍ മാര്‍ച്ച് 1, ഇന്‍ഡോറില്‍ മാര്‍ച്ച് 8, പൂണെയില്‍ മാര്‍ച്ച് 14, അഹമ്മദാബാദില്‍ മാര്‍ച്ച് 15, ബെംഗളൂരുവില്‍ മാര്‍ച്ച് 22, ചണ്ഡീഗഡ്, ജയ്പുര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ യഥാക്രമം മാര്‍ച്ച് 23,29,ഏപ്രില്‍ 5 എന്നീ ദിവസങ്ങളിലും ഹണി സിങ് എത്തും.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ ' ഈ അനുഭവം മിസ്സാക്കരുത്, കറംപുര മുതല്‍ മില്യണയര്‍ കോറിഡോര്‍ വരെ ഇതാ നിങ്ങളുടെ യോ യോ വരുന്നു. ഇത് വെറുമൊരു ടൂറല്ല, ഇത് എന്‍റെ കഥയാണ്, ഞാന്‍ നിങ്ങള്‍ക്കൊപ്പമുള്ള കഥയാണ്' എന്നായിരുന്നു ഹണി സിങ് കുറിച്ചത്. 16 വയസും മുകളിലും പ്രായമുള്ളവര്‍ക്കാണ് സംഗീതനിശയിലേക്ക് പ്രവേശനം. നാല് മണിക്കൂറാകും സംഗീത പരിപാടി. സൂപ്പര്‍ ഹിറ്റ് പാട്ടുകളായ ബ്രോണ്‍ രാഹ്, ജോപ് ഷോപ്, ലുങ്കി ഡാന്‍സ്, ലവ് ഡോസ് തുടങ്ങിയവ ഉള്‍പ്പടെ ഹണി ആരാധകര്‍ക്കായി പാടും. ഡിസംബറില്‍ എ.പി. ധില്ലന്‍റെ ന്യൂഡല്‍ഹി ഷോയില്‍ ഹണി എത്തിയിരുന്നു.