സ്പൈഡര്‍മാനും അയണ്‍മാനും ബാറ്റ്മാനും വണ്ടര്‍ വുമണും തുടങ്ങി മിന്നല്‍ മുരളി വരെയുള്ള സൂപ്പര്‍ ഹീറോകള്‍ നമ്മുടെ കയ്യടി വാങ്ങിയിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ചെന്നൈയില്‍ നിന്ന് ഒരാള്‍ കൂടി വരികയാണ്. എഐ ഉപയോഗിച്ച് നിര്‍മിച്ച മ്യൂസിക് ആല്‍ബത്തിലാണ് ഈ സൂപ്പര്‍ ഹീറോയുള്ളത്.
ഇതാണ് ക്ലോണെക്സ്. ആളൊരു ടൈംട്രാവലറാണ്. ഭൂതം, ഭാവി, വര്‍ത്തമാനം തുടങ്ങി എല്ലായിടത്തേക്കും ആളെത്തും. ഇപ്പോള്‍ ചെന്നൈയിലുള്ളവരെ മൊത്തം തന്റെ ഫാന്‍സ് ആക്കി മാറ്റിയിരിക്കുകയാണ് മിസ്റ്റര്‍ ക്ലോണെക്സ്
ഒരു മംഗലശേരി നീലകണ്ഠന്‍ സ്റ്റൈലില്‍ പറഞ്ഞാല്‍ ഇത് ഇപ്പോ ക്ലോണെക്സിന്റെ കാലമല്ലേ.. എഐയുടെ കാലമല്ലേ. പൂര്‍ണമായും എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചെന്നൈ സ്വദേശിയായ ശാന്തകുമാറാണ് ക്ലോണെക്സുള്ള മ്യൂസിക് ആല്‍ബം തയാറാക്കിയത്. വിഷ്വലും ലിറിക്സും മ്യൂസിക്കും അങ്ങനെ എല്ലാം എഐ. സാങ്കേതിക വിദ്യയിലാണ്. മാര്‍ക്കറ്റില്‍ ലഭിക്കുന്ന എഐ ടൂള്‍സിന് പുറമേ തന്റെ കസ്റ്റമൈസ്ഡ് കളക്ഷനിലെ ടൂള്‍സും ഉപയോഗിച്ചാണ് ഇത് തയ്യാറാക്കിയത്.
ഭാവിയില്‍ സിനിമാ മേഖലയിലടക്കം വലിയ മാറ്റങ്ങള്‍ എഐയുടെ വരവ് ഉണ്ടാക്കുമെന്നും ചെറിയ ടീമിനെ ഉപയോഗിച്ച് തന്നെ വലിയ ചിത്രങ്ങള്‍ കുറഞ്ഞ ചെലവില്‍ നിര്‍മിക്കാനാകുമെന്നും ശാന്തകുമാര്‍ പറഞ്ഞു.