Image Credit: Instagram
സുഹൃത്തും ഗായികയുമായ മയോനിക്കൊപ്പമുളള ചിത്രം പങ്കുവച്ച് സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍. 'നീ എന്‍റെ ജീവിതം രസകരമാക്കുന്നു' എന്ന കുറിപ്പോടെയാണ് ഗോപി സുന്ദർ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്. 'പ്രിയ നായര്‍' എന്ന മയോനിക്കൊപ്പം സംസാരിച്ച് നില്‍ക്കുന്ന ചിത്രമാണിത്. അതേസമയം ഗോപി സുന്ദറിന്‍റെ സ്റ്റോറി മയോനി പങ്കുവയ്ക്കുകയും ചെയ്തു. 'നിങ്ങൾ കൂടുതൽ അത്ഭുതങ്ങൾ അർഹിക്കുന്നു' എന്ന കുറിപ്പോടെയാണ് മയോനി സ്റ്റോറി ഷെയർ ചെയ്തത്. ഇരുവരുടെയും ഇന്‍സ്റ്റഗ്രാം സ്റ്റോറി ശ്രദ്ധയില്‍പ്പെട്ടതോടെ സൈബറിടത്ത് ചര്‍ച്ചകളും ചൂടുപിടിക്കുകയാണ്.
ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന പാട്ടുകളും ചിത്രങ്ങളും ഹിറ്റ് ആകുന്നതുപോലെ തന്നെ സൈബറിടത്ത് ഗോപിയുടെ പോസ്റ്റുകളും ശ്രദ്ധനേടാറുണ്ട്. ഗായികമാരായ അഭയ ഹിരണ്‍മയി, അമൃത സുരേഷ് എന്നിവര്‍ക്കൊപ്പമുളള ഗോപിയുടെ ചിത്രങ്ങളും പോസ്റ്റുകളും സൈബറിടത്ത് വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും തുടക്കമിട്ടിരുന്നു. അക്കാലയളവില്‍ വലിയ രീതിയിലുളള സൈബര്‍ ആക്രമണങ്ങളും ഗോപി സുന്ദര്‍ നേരിട്ടിരുന്നു. പിന്നീട് ഗായിക മയോനിക്കൊപ്പമുളള ചിത്രം പങ്കുവച്ചതോടെ വീണ്ടും ഗോപി സുന്ദര്‍ വാര്‍ത്തകളില്‍ നിറഞ്ഞു. മയോനിയും ഗോപി സുന്ദറും പ്രണയത്തിലാണെന്ന തരത്തിൽ അഭ്യൂഹങ്ങളും സൈബര്‍ വാളുകള്‍ കീഴടക്കിയിരുന്നു. മയോനിയെ ചേർത്തുപിടിച്ചുള്ള ചിത്രങ്ങൾ ഗോപി സുന്ദർ പങ്കുവച്ചതോടെയാണ് അത്തരത്തിൽ വാർത്തകൾ തലപൊക്കിയത്. എന്നാൽ ഈ വിഷയത്തിൽ ഇരുവരും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അമ്മയുടെ വിയോഗശേഷം കുറച്ചു നാൾ ഗോപി സുന്ദർ സംഗീതരംഗത്തു നിന്നും വിട്ടുനിൽക്കുകയായിരുന്നു. ഇപ്പോഴിതാ മയോനിക്കൊപ്പമുളള ചിത്രം പങ്കുവച്ചതോടെ ഗോപി സുന്ദര്‍ വീണ്ടും സൈബറിടത്തെ ചര്‍ച്ചാവിഷയമായി മാറുകയാണ്. ഏതാനും ദിവസങ്ങള്‍ക്കുമുന്‍പ് പാലക്കാട് പുത്തൂരിൽ നടന്ന സംഗീത പരിപാടിയുടെ ദൃശ്യങ്ങൾ ഗോപി സുന്ദർ പങ്കുവയ്ക്കുകയുണ്ടായി. ഈ പരിപാടിയിലും ഗോപി സുന്ദറിനൊപ്പം മയോനി പങ്കെടുത്തിരുന്നു. പരിപാടിയുടെ വിഡിയോയും ചിത്രങ്ങളും മയോനിയും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. തന്റെ ജീവിതത്തിലെ ആദ്യത്തെ വലിയ ലൈവ് പരിപാടിയാണെന്നും അതിന് അവസരം നൽകിയതിനു ഗോപി സുന്ദറിനോടു നന്ദി പറയുകയാണെന്നും മയോനി സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു. ഇതിനിടെയാണ് ഇരുവരുമൊന്നിച്ചുളള ചിത്രം ഗോപി സുന്ദര്‍ പങ്കുവച്ചത്. ഇതോടെ ഇരുവരും തമ്മില്‍ പ്രണയമാണെന്ന് ഉറപ്പിക്കുകയാണ് സൈബര്‍ലോകം.