ട്രെയ്ലര് ഇറങ്ങിയ സമയം മുതല്‍ തരംഗമായ പാട്ടായിരുന്നു എമ്പുരാനേ. പാട്ടില്‍ പൃഥ്വിരാജിന്‍റെ മകള്‍ അലംകൃതയുടെ ശബ്ദവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തിയേറ്ററിലും പ്രകമ്പനം കൊള്ളിക്കുന്ന അനുഭവമായിരുന്നു പാട്ട് നല്‍കിയത്. ഇപ്പോഴിതാ പാട്ടിന്‍റെ വിഡിയോ പുറത്ത് വന്നിരിക്കുകയാണ്. ദീപക് ദേവിന്‍റെ സംഗീതത്തില്‍ ആനന്ദ് ശ്രീരാജാണ് പാട്ട് പാടിയിരിക്കുന്നത്. കമന്‍റ് ബോക്സിലും അലംകൃതയുടെ ശബ്ദത്തെയാണ് ഏവരും പുകഴ്ത്തുന്നത്.
മാർച്ച് 27ന് പ്രദർശനത്തിനെത്തിയ ‘എമ്പുരാൻ’ തിയറ്ററുകളിൽ തേരോട്ടം തുടരുകയാണ്. ആഗോള കലക്‌ഷനിൽ 100 കോടി തിയറ്റർ ഷെയർ നേടുന്ന ആദ്യമലയാള ചിത്രമായി എമ്പുരാൻ മാറിയിരുന്നു. 250 കോടി ആഗോള കലക്‌ഷനിലൂടെ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റടിക്കുകയും ചെയ്തു. ശ്രീ ഗോകുലം മൂവീസ്, ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്‌ഷൻസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, സുഭാസ്‌കരൻ എന്നിവർ ചേർന്നാണ് ‘എമ്പുരാൻ’ നിർമിച്ചിരിക്കുന്നത്