jai-ganesh-poster

ഉണ്ണി മുകുന്ദൻ നായകനായെത്തിയ ‘ജയ് ഗണേഷ്’ ഒടിടിയിലേക്ക്. മേയ് 24 മുതല്‍ ചിത്രം മനോരമ മാക്സിലൂടെ സ്ട്രീമിങ് ആരംഭിക്കും. രഞ്ജിത്ത് ശങ്കറാണ് വിഷു റിലീസ് ആയി ഏപ്രിൽ 11ന് പുറത്തിറഞ്ഞിയ ചിത്രത്തിന്‍റെ സംവിധാനം. ഗണേഷ് എന്ന സൂപ്പർ ഹീറോയുടെ കഥയാണ് ചിത്രം പറയുന്നത്. മഹിമ നമ്പ്യാരാണ് നായിക.

സംവിധാനം കൂടാതെ ചിത്രത്തിന്‍റെ തിരക്കഥയും രഞ്ജിത്ത് ശങ്കറാണ്. ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ രഞ്ജിത്ത് ശങ്കറും ഉണ്ണിമുകുന്ദനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജോമോൾ, ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു, ശ്രീകാന്ത് കെ വിജയൻ, ബെൻസി മാത്യൂസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. 'മാളികപ്പുറ'ത്തിന് ശേഷം തിയറ്ററുകളിലെത്തിയ ഉണ്ണി മുകുന്ദൻ ചിത്രമാണ് ജയ് ഗണേഷ്.

ഛായാഗ്രഹണം: ചന്ദ്രു ശെൽവരാജ്, ചിത്രസംയോജനം: സംഗീത് പ്രതാപ്, സംഗീതം: ശങ്കർ ശർമ്മ, സൗണ്ട് ഡിസൈൻ: തപാസ് നായക്, പ്രൊഡക്ഷൻ ഡിസൈനർ: സൂരജ് കുറവിലങ്ങാട്, മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: വിപിൻ ദാസ്, പ്രൊഡക്‌ഷൻ കൺട്രോളർ: സജീവ് ചന്തിരൂർ, അസോസിയേറ്റ് ഡയറക്ടർ: അനൂപ് മോഹൻ എസ്, ഡിഐ: ലിജു പ്രഭാകർ, വിഎഫ്എക്സ്: ഡിടിഎം, സബ്ടൈറ്റിൽസ്: ഫിൽ ഇൻ ദ ബ്ലാങ്ക്സ്, പ്രമോഷൻ കൺസൽട്ടന്റ്: വിപിൻ കുമാർ, ടെൻ ജി മീഡിയ, സ്റ്റിൽസ്: നവിൻ മുരളി, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ.

ENGLISH SUMMARY:

Jai Ganesh on Manorama Max from May 24th