Photo Courtesy : Peaky Blinders (X)

Photo Courtesy : Peaky Blinders (X)

TOPICS COVERED

ഹോളിവുഡിലെ എക്കാലത്തെയും ഹോട്ട് ടോപ്പിക്കാണ് മാഫിയ ബിസിനസ് നായകന്‍. ലുക്കും ആറ്റിറ്റ്യൂടും കൊണ്ട് ലോകം മുഴുവനുള്ള പ്രേഷകരെ അവര്‍ കയ്യിലെടുക്കും. ഗോഡ് ഫാദര്‍ എന്ന ഒരൊറ്റ ചിത്രം മതി ഇത് തെളിയിക്കാന്‍. ഈയടുത്ത കാലത്തിറങ്ങിയ ഒരു നെറ്റ്ഫ്ലിക്സ് സീരിസുണ്ട്, ഈ ജോണറില്‍, പീക്കി ബ്ലൈന്‍ഡേഴ്സ്. ടോമി  ഷെല്‍ബി എന്ന തോമസ് ഷെല്‍ബി ഹാങോവര്‍ ഇപ്പോഴും പലരെയും വിട്ടുപോയിട്ടില്ല.

മാസ് ആക്ഷന്‍ രംഗങ്ങളും ഡയലോഗുകളും ഒപ്പം സീരിസിന്‍റെ കളര്‍ ഗ്രേഡിങ്ങും വരെ പ്രേഷകര്‍ ഏറ്റെടുത്തു. അവര്‍ക്കാണ് ഈ പുതിയ വാര്‍ത്ത, തോമസ് ഷെല്‍ബി തിരിച്ചെത്തുന്നു. ഷെല്‍ബി കഥാപാത്രത്തിലൂടെ ആരാധകരെ വാരിക്കൂട്ടിയ കിലിയന്‍ മര്‍ഫി തന്നെയാണ് ടോമിയായി വേഷമിടുക. ക്രസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഓപ്പണ്‍ഹൈമറിന് മികച്ച നടനുള്ള ഓസ്കറും നേടിയുള്ള സിലിയന്‍ മര്‍ഫിയുടെ ഈ വരവ് വെറുതെയാവില്ലായെന്നാണ് ഹോളിവുഡിന്‍റെ വിലയിരുത്തല്‍.നെറ്റ്ഫ്ലിക്സിലാകും ചിത്രം പ്രദര്‍ശിപ്പിക്കുക.

Photo Courtesy : Peaky Blinders (X)

Photo Courtesy : Peaky Blinders (X)

2013ലായിരുന്നു നെറ്റ്ഫ്ലിക്സില്‍ പീക്കി ബ്ലൈന്‍ഡേഴ്സിന്‍റെ ആദ്യ സീസണ്‍ പ്രത്യക്ഷപ്പെടുന്നത്. ടോം ഹാര്‍പ്പറായിരുന്നു സംവിധാനം.ആറ് സീസണോടുകൂടി 2022ല്‍ സീരിസിന് സമാപനമായി. അപ്പോഴും ടോമി പ്രേഷകരെ വിട്ട് പോയിരുന്നില്ല.ടോമി ഷെല്‍ബി തിരികെ വരുന്ന വാര്‍ത്ത നെറ്റ്ഫ്ലിക്സ് തന്നെയാണ് പുറത്തുവിട്ടത്. കിലിയന്‍ മര്‍ഫിയും വാര്‍ത്ത പങ്കുവെച്ച് രംഗത്തെത്തി. ഇത് ആരാധകര്‍ക്ക് വേണ്ടിയാണെന്നും കിലിയന്‍ മര്‍ഫി പറഞ്ഞു.

ചിത്രത്തിന്‍റെ സഹനിര്‍മാതാവ് കൂടിയാണ് കിലിയന്‍ മര്‍ഫി. സ്റ്റീവ് നൈറ്റാണ് തിരക്കഥ. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുന്നില്ലെന്നും ചിത്രീകരണം ഈ വര്‍ഷം തന്നെയാരംഭിക്കുമെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

ENGLISH SUMMARY:

Cilian Murphy is back as Tommy Shelby in Peaky Blinders movie, gets the fans thrilled. Netflix will stage the film, and the crew says the shooting will begin by this year end..