ഗെയിം ഓഫ് ത്രോണ്‍സ് ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന ഗെയിം ഓഫ് ത്രോണ്‍സിന്‍റെ തന്നെ പ്രീക്വല്‍ സീരീസായ ഹൗസ് ഓഫ് ദി ഡ്രാഗണിന്‍റെ രണ്ടാമത്തെ സീസണ്‍ സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു. ഒപ്പം പുതിയ സീസണിലെ എട്ട് എപ്പിസോഡുകളുടെയും റിലീസ് തിയ്യതികളും പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ തിങ്കളാഴ്ചയും പുതിയ എപ്പിസോഡുകൾ റിലീസ് ചെയ്യും. ഒരു മണിക്കൂർ ദൈർഘ്യമുള്ളതാണ് ഓരോ എപ്പിസോഡുകളും. സീസണ്‍ ടുവിന്‍റെ അവസാന എപ്പിസോഡ് ഓഗസ്റ്റിലായിരിക്കും സംപ്രേക്ഷണം.
അമേരിക്കയില്‍ ജൂൺ 16 ഞായറാഴ്ച മുതല്‍ സീസൺ 2 പ്രീമിയർ ചെയ്തു തുടങ്ങിയിട്ടുണ്ട്. എച്ച്ബിഒയിലാണ് സംപ്രേക്ഷണം. ഒപ്പം തന്നെ എച്ച്ബിഒ മാക്സിലും സീസണ്‍ സ്ട്രീം ചെയ്യാൻ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയില്‍ ജൂൺ 16 തിങ്കളാഴ്ച മുതല്‍ സംപ്രേക്ഷണം ആരംഭിച്ചിട്ടുണ്ട്. എല്ലാ തിങ്കളാളഴ്ചയും രാവിലെ 6:30ന് ജിയോ സിനിമയിലൂടെ സീരീസ് ഇന്ത്യയില്‍ സംപ്രേക്ഷണം ചെയ്യും. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി ഭാഷകളിൽ എപ്പിസോഡുകൾ ലഭ്യമാകും.
റിലീസ് തിയ്യതികള്‍:
ഹൗസ് ഓഫ് ഡ്രാഗണ്‍ ആദ്യ സീസണിലെ കഥാപാത്രങ്ങള്‍ക്കൊപ്പം പുതിയ കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും സീസണ്‍ രണ്ടില്‍ ഉണ്ടായിരിക്കും. ഗെയിം ഓഫ് ത്രോണ്‍സിലെ സംഭവങ്ങള്‍ക്കും 200 വര്‍ഷം മുന്‍പു നടന്ന ടാര്‍ഗേറിയന്‍ ആഭ്യന്തര യുദ്ധത്തിന്‍റെയും വെസ്റ്റെറോസ് ഡ്രാഗണുകള്‍ അടക്കി ഭരിച്ചിരുന്ന കാലഘട്ടത്തിന്‍റെയും കഥയാണ് ഹൗസ് ഓഫ് ദി ഡ്രാഗൺ പറയുന്നത്. ഡാന്‍സ് ഓഫ് ദി ഡ്രാഗണ്‍സ് എന്ന് അറിയപ്പെടുന്ന അധികാരത്തെചൊല്ലിയുള്ള യുദ്ധത്തിലേക്ക് നയിക്കുന്ന സംഭവങ്ങളാണിവ.
ജോര്‍ജ് ആര്‍.ആര്‍. മാര്‍ടിന്‍റെ എ സോങ് ഓഫ് ഐസ് ആന്‍ഡ് ഫയര്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഗെയിം ഓഫ് ത്രോണ്‍സും ഹൗസ് ഓഫ് ദി ഡ്രാഗണും. 1996 ല്‍ പ്രസിദ്ധീകരിച്ച ബുക്ക് സീരീസിലെ ആദ്യ ഭാഗമായ ഗെയിം ഓഫ് ത്രോണ്‍സിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഗെയിം ഓഫ് ത്രോണ്‍സ് സീരീസ്. അതേസമയം ഫയര്‍ ആന്‍ഡ് ബ്ലഡിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഹൗസ് ഓഫ് ദി ഡ്രാഗണ്‍. ഗെയിം ഓഫ് ത്രോണ്‍സിന്‍റെ ആദ്യ പ്രീമിയറിന് ശേഷം പത്തുവര്‍ഷം കഴിഞ്ഞാണ് ഹൗസ് ഓഫ് ദി ഡ്രാഗണ്‍ പ്രിമീയര്‍ ആരംഭിച്ചത്.