TOPICS COVERED

കമല്‍ഹാസന്‍ ആരാധകരും മറക്കാന്‍ ആഗ്രഹിക്കുന്ന സിനിമയാണ് ഇന്ത്യന്‍ 2. ക്ലാസിക്കായ ഇന്ത്യന്‍  ചിത്രത്തിന്‍റെ രണ്ടാം ഭാഗം തീയറ്ററില്‍ വന്‍ ദുരന്തമായി മാറുകയായിരുന്നു. മുടക്ക് മുതല്‍ പോലും ചിത്രത്തിന് ലഭിച്ചില്ല എന്നതല്ല. സംവിധായകന്‍ ഷങ്കര്‍ അടക്കം ഏറ്റുവാങ്ങിയ ട്രോളിനും കണക്കില്ലായിരുന്നു.

ഇപ്പോഴിതാ ഇന്ത്യന്‍ 2വിന്‍റെ നഷ്ടം നികത്താൻ ഇന്ത്യൻ മൂന്നാം ഭാഗം നേരിട്ട് ഒടിടിയിലൂടെ റിലീസിനെത്തിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ . ഇന്ത്യൻ 2 അവസാനിക്കുന്ന സമയത്ത് ടെയ്ൽ എൻഡ് ആയി മൂന്നാം ഭാഗത്തിന്റെ ടീസർ കാണിക്കുന്നത്. സ്വാതന്ത്ര്യസമര പോരാളിയായ സേനാപതിയുടെ പ്രീക്വൽ ആണ് ഇന്ത്യൻ 3. സ്വാതന്ത്ര്യത്തിനും മുമ്പുള്ള കാലഘട്ടമാണ് സിനിമയിൽ പറയുന്നത്. വീരശേഖരൻ എന്ന കഥാപാത്രമായി കമൽഹാസൻ എത്തുമ്പോൾ അമൃതവല്ലിയായി കാജൽ അഗർവാൾ എത്തുന്നു. നേരത്തെ നടി സുകന്യയാണ് ഇന്ത്യൻ ആദ്യഭാഗത്തിൽ അമൃതവല്ലിയെ അവതരിപ്പിച്ചത്. നാല്‍പതുകാരനായി കമൽഹാസൻ ഇന്ത്യൻ മൂന്നാം ഭാഗത്തിൽ എത്തുന്നു.

ഇന്ത്യന്‍ 2വില്‍ സേനാപതിയെന്ന കഥാപാത്രമായി കമൽഹാസൻ വീണ്ടുമെത്തിയപ്പോൾ സിദ്ധാർത്ഥ്, എസ് ജെ സൂര്യ, രാകുൽ പ്രീത്, പ്രിയ ഭവാനി ശങ്കർ, ബോബി സിംഹ എന്നിവരായിരുന്നു മറ്റ് താരങ്ങൾ. 

ENGLISH SUMMARY:

Kamal Haasan and director Shankar reunited this year for one of the most anticipated sequels in Kollywood, 'Indian 2'. Their 1996 film 'Indian' became a classic hit, but the sequel did not meet expectations., 'Indian 3: War Mode', may skip theaters and head straight to OTT platforms.